അറിയാമോ ഉപ്പിന്റെ ചരിത്രം?

വെബ് ഡെസ്ക്

ഉപ്പില്ലാത്ത അടുക്കളയുണ്ടോ? ഭക്ഷണത്തില്‍ ഉപ്പില്ലെങ്കിൽ പൂർണമാകില്ലെന്ന് പറയേണ്ടല്ലോ? എന്നാലിത് കൂടാതെ, നിരവധി ആരോഗ്യഗുണങ്ങളും ഉപ്പിനുണ്ട്.

ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപാണ് ഉപ്പിന്റെ ചരിത്രം ആരംഭിക്കുന്നത്. ചില രാജ്യങ്ങളില്‍ കറന്‍സി ആയി ഉപ്പ് ഉപയോഗിച്ചിരുന്നെന്ന് വിശ്വസിക്കാന്‍ കഴിയുമോ?

ഉപ്പ് വാങ്ങുമ്പോള്‍ റോമന്‍ പട്ടാളക്കാർ പണം നല്‍കിയിരുന്ന രീതിക്ക് സലേറിയമെന്നാണ് പറഞ്ഞിരുന്നത്. ഇതില്‍ നിന്നാണ് ശമ്പളമെന്ന് അർഥമുള്ള സാലറി എന്ന വാക്ക് വരുന്നത്

കറിയുപ്പ് കൂടാതെ, കടല്‍ ഉപ്പ്, ഹിമാലയന്‍ ഉപ്പ്, പാചകം ചെയ്യാനുള്ള കോഷർ ഉപ്പ്, കറുത്തുപ്പ്, കല്ലുപ്പ് തുടങ്ങി വ്യത്യസ്ത ഇനം ഉപ്പുകളുണ്ട്. ഓരോന്നിനും പലതരം രുചിയും നിറവുമാണ്

ഉപ്പിലടങ്ങിയിട്ടുള്ള സോഡിയം ശരീരത്തിന് ഏറ്റവും ആവശ്യമായ ഒന്നാണ്. സ്രവങ്ങളുടെ നിയന്ത്രണത്തിനും പേശികളുടെ പ്രവർത്തനത്തിനും ഉപ്പ് അനിവാര്യമാണ്. അമിതമായാല്‍, ഇത് രക്തസമ്മർദം ഉയർത്താനും കാരണമാകും

ഫ്രിഡ്ജ് കണ്ടുപിടിക്കുന്നതിന് മുന്‍പ്, ഭക്ഷ്യവസ്തുക്കള്‍ കേടുകൂടാതെ വയ്ക്കുന്നതിന് ഉപ്പാണ് ഉപയോഗിച്ചിരുന്നത്. ഇത് ഈർപ്പം വലിച്ചെടുക്കാനും ബാക്ടീരിയയെ തടയുന്നതിനും സഹായിക്കും

കടലിന്റെ അടിത്തട്ടില്‍ നിന്നുമാണ് ഉപ്പ് കുഴിച്ചെടുക്കുന്നത്. ഓസ്ട്രിയയിലെ ഹാള്‍സ്റ്റാട്ടില്‍ ഏഴായിരം വർഷങ്ങള്‍ പഴക്കമുള്ള ഉപ്പ് ഖനിയാണ് ലോകത്തിലെ ഏറ്റവും പഴക്കമേറിയത്

ഉപ്പിന് ധാരാളം ഔഷധ ഗുണങ്ങളുണ്ട്. പണ്ട് മുറിവുകൾ പെട്ടെന്ന് കരിയാനും ജീവികൾ കടിച്ചാലും തൊണ്ടവേദനയ്ക്കും ഒക്കെ ഉപ്പ് പലതരത്തിൽ ഉപയോഗിച്ചിരുന്നു