ഊഷ്മളമായി ദിവസം ആരംഭിക്കാം; മാര്‍ഗങ്ങളിതാ

വെബ് ഡെസ്ക്

ദിവസത്തിന്റെ ആരംഭം ഊഷ്മളമായി തുടങ്ങേണ്ടത് അത്യാവശ്യമാണ്

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ ഊര്‍ജസ്വലമായിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം

നേരത്തെ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുക. ഉറക്കം ഉണര്‍ന്നും കിടക്കയില്‍തന്നെ കിടക്കുന്നത് മടി പിടിക്കാനിടയാക്കും

എഴുന്നേറ്റയുടന്‍ വെള്ളം കുടിക്കാന്‍ ശ്രമിക്കുക. ഇത് ഊര്‍ജനില വര്‍ധിപ്പിക്കുകയും മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു

വ്യായാമം ചെയ്യുക. രാവിലെയുള്ള ഇത്തരം ശാരീരിക പ്രവര്‍ത്തനങ്ങള്‍ രക്തയോട്ടം ഉത്തേജിപ്പിക്കുന്നു. ഇതിലൂടെ എന്‍ഡോര്‍ഫിന്‍ പുറത്തുവിടുകയും ദിവസം മുഴുവന്‍ ഊര്‍ജനില വര്‍ധിപ്പിക്കുകയും ചെയ്യുന്നു

ആരോഗ്യകരവും വീട്ടിലുണ്ടാക്കുന്നതുമായ പ്രഭാതഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. പ്രോട്ടീന്‍, ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയുടെ മിശ്രിതം പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക

തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നതോ കുളിക്കുന്നതോ നല്ലതാണ്. ഇത് രക്തചംക്രമണം വര്‍ധിപ്പിക്കുകയും ശരീരത്തിന് ഉന്മേഷം നല്‍കുകയും ചെയ്യുന്നു

രാവിലെ തന്നെ കണ്ണിന്റെ ആയാസം കുറയ്ക്കാന്‍ ശ്രമിക്കണം. അതുകൊണ്ട് എഴുന്നേറ്റയുടന്‍ അധികനേരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നല്ലതല്ല