വെബ് ഡെസ്ക്
പ്രായം കൂടുന്നതനുസരിച്ച് ശാരീരികാരോഗ്യം മാത്രമല്ല മാനസികാരോഗ്യവും നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്
ശരീരത്തിന്‌റെ മറ്റേതൊരു ഭാഗത്തെയുംപോലെ തലച്ചോറിനും വ്യായാമവും ആരോഗ്യകരമായ ജീവിതശൈലിയും അനിവാര്യമാണ്
മനസ്സിനെ ചെറുപ്പമാക്കാന്‍ സഹായിക്കുന്ന ഏഴ് ശീലങ്ങള്‍ അറിയാം
ശാരീരിക വ്യായാമങ്ങള്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം കൂട്ടുകയും പുതിയ ന്യൂറോണുകളെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നു
നമ്മള്‍ കഴിക്കുന്നതെന്തും തലച്ചോറിനെ നേരിട്ട് ബാധിക്കുന്നുണ്ട്. പഴങ്ങള്‍, പച്ചക്കറികള്‍, മുഴുധാന്യങ്ങള്‍, ലീന്‍ പ്രോട്ടീന്‍ എന്നിവ അടങ്ങിയ ഭക്ഷണക്രമം തലച്ചോറിന്‌റെ പ്രവര്‍ത്തനം സുഗമമാക്കുന്നു
വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഉറക്കം ആവശ്യമാണ്. ഉറക്കത്തില്‍ തലച്ചോറ് ഓര്‍മകളെ ഏകീകരിക്കുകയും വിഷാംശം നീക്കംചെയ്യുകയും ചെയ്യുന്നു
തലച്ചോറിനെ പ്രവര്‍ത്തനക്ഷമമാക്കുന്നത് മനസ്സിനെ ചെറുപ്പമാക്കാന്‍ സഹായിക്കും. പസിലുകള്‍, വായന, പുതിയ ഭാഷ പഠിക്കുക, സംഗീതോപകരണം വായിക്കുക തുടങ്ങി മനസ്സിനെ ഉത്തേജിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വൈജ്ഞാനിക പ്രവര്‍ത്തനം മെച്ചപ്പെടുത്താനാകും
മാനസികാരോഗ്യം നിലനിര്‍ത്തുന്നതില്‍ സാമൂഹിക ഇടപെടലുകള്‍ അനിവാര്യമാണ്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും സമൂഹവുമായുമുള്ള ഇടപെടലുകള്‍ സമ്മര്‍ദം അകറ്റാനും വിഷാദം പ്രതിരോധിക്കാനും വൈജ്ഞാനിക പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കും
ധ്യാനം തലച്ചോറിന്‌റെ ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. ഇത് സമ്മര്‍ദം കുറയ്ക്കാനും ഏകാഗ്രത മെച്ചപ്പെടുത്താനും വൈകാരിക നിയന്ത്രണം കൂട്ടാനും സഹായിക്കുന്നു
മനസ്സിനെ ചെറുപ്പമാക്കാനുള്ള ഏറ്റവുംനല്ല മാര്‍ഗം അറിവ് സമ്പാദിക്കുകയാണ്. പുതിയ ഹോബി തിരഞ്ഞെടുത്തോ പുതിയ കാര്യങ്ങളെക്കുറിച്ച് അറിവ് സമ്പാദിച്ചോ നിരന്തരമായ പഠനത്തിലൂടെയോ തലച്ചോറിനെ ആക്ടീവാക്കി നിര്‍ത്താനാകും