കുഞ്ഞുങ്ങളുടെ തലമുടി പെട്ടെന്ന് വളരണോ? അനുയോജ്യമായ എണ്ണകളിതാ

വെബ് ഡെസ്ക്

കുഞ്ഞുങ്ങളുടെ തലമുടിയുടെ വളര്‍ച്ചയ്ക്ക് കാരണമായി നിരവധി ഘടകങ്ങളുണ്ട്. എന്നാല്‍ കുഞ്ഞുങ്ങളുടെ ആരോഗ്യകരമായ മുടികള്‍ക്ക് സഹായിക്കുന്ന ഔഷധപ്രദാനമായ പല എണ്ണകളും ലഭ്യമാണ്

വെളിച്ചെണ്ണ

മൃദുവായ എണ്ണയാണ് വെളിച്ചെണ്ണ. ഇത് തലയോട്ടിയെ പോഷിപ്പിക്കാനും കുഞ്ഞുങ്ങളുടെ മുടി വളരാനും സഹായിക്കുന്നു

ബദാം എണ്ണ

ബദാം എണ്ണയില്‍ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിക്കും മുടിക്കും ഗുണം ചെയ്യും

ഒലിവ് ഓയില്‍

ഒലിവ് ഓയിലിന്റെ മോയ്ചറൈസിങ് ഗുണങ്ങള്‍ പേരുകേട്ടതാണ്. ഇവ തലമുടിയിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. ഇത് ആരോഗ്യകരമായ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു

ജോജോബ ഓയില്‍

ഭാരം കുറഞ്ഞതും കൊഴുപ്പില്ലാത്തതുമായ എണ്ണയാണിത്. ഇത് തലയോട്ടിക്ക് ഈര്‍പ്പം നല്‍കാനും ആരോഗ്യകരമായ മുടി വളരാനും സഹായിക്കുന്നു

അവൊക്കാഡോ ഓയില്‍

അവൊക്കാഡോ ഓയിലില്‍ അവശ്യ ഫാറ്റി ആസിഡുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയെയും രോമകൂപങ്ങളെയും പോഷിപ്പിക്കുന്നു

അര്‍ഗന്‍ ഓയില്‍

അര്‍ഗന്‍ ഓയില്‍ കുഞ്ഞുങ്ങളുടെ മുടിയെ ശക്തിപ്പെടുത്തുകയും ആരോഗ്യകരമായ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു

ഗ്രേസ്പീഡ് ഓയില്‍

തലയോട്ടിയില്‍ എളുപ്പത്തില്‍ ആഗിരണം ചെയ്യപ്പെടുന്ന ഭാരം കുറഞ്ഞ എണ്ണയാണ് ഗ്രേസ്പീഡ് ഓയില്‍. ഇത് ശിശുക്കളുടെ മുടി ഈര്‍പ്പമുള്ളതാക്കാനും പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു

സ്വീറ്റ് ബദാം ഓയില്‍

സ്വീറ്റ് ബദാം ഓയില്‍ ഹൈപ്പോഅലര്‍ജനിക്കാണ്. ഇത് കുഞ്ഞുങ്ങളുടെ തലമുടിക്ക് വളരെ ഉപകാരപ്രദമാണ്. ഇത് തലയോട്ടിക്ക് ഈര്‍പ്പം നല്‍കാനും ആരോഗ്യകരമായ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു