ഓര്‍മശക്തി വര്‍ധിപ്പിക്കാം, ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍

വെബ് ഡെസ്ക്

ശാരീരികവും മാനസികവുമായ ആരോഗ്യമാണ് ഒരു മനുഷ്യന്റെ ജീവിതത്തിന്റെ ഗതി നിര്‍ണയിക്കുന്നത്

ആരോഗ്യകരമായ ഭക്ഷണം, ജീവിതശൈലി, മാനസിക സമ്മര്‍ദം എന്നിവ വ്യക്തികളുടെ മസ്തിഷ്‌കാരോഗ്യത്തിനും ഓര്‍മശക്തിക്കും ഏറെ പ്രധാനമാണ്

ജീവിതചര്യകളില്‍ വരുത്തുന്ന ചെറിയ മാറ്റം ഓര്‍മശക്തിയെ ഉണര്‍ത്താന്‍ സഹായിക്കും

വ്യായാമം

നമ്മുടെ ആരോഗ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് വ്യായാമം. ദിവസേനയുള്ള ശാരീരിക വ്യായാമം തലച്ചോറിന്റെയും മാനസികാരോഗ്യത്തെയും മെച്ചപ്പെടുത്തും

അരോഗ്യകരമായ ഭക്ഷണം

ഭക്ഷണമാണ് നിങ്ങളുടെ ആരോഗ്യത്തിന്റെ അടിസ്ഥാനം. പ്രോട്ടീനുകള്‍ നിറഞ്ഞ ആരോഗ്യകരമായ ഭക്ഷണക്രമത്തിനൊപ്പം, ശുദ്ധീകരിച്ച പഞ്ചസാര ഒഴിവാക്കാം. മുട്ട, അവോക്കാഡോ, മത്സ്യം, പരിപ്പ് എന്നിവയുടെ ഉപയോഗം വര്‍ധിപ്പിക്കാം

ചിന്തയെ ഉദ്ദീപിപ്പിക്കുക

തലച്ചോറിനെ ഉദ്ദീപിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഓര്‍മശക്തി മെച്ചപ്പെടുത്താനുള്ള മികച്ച മാര്‍ഗമാണ്

വായന, പസിലുകള്‍, പുതിയ കഴിവുകള്‍ ആര്‍ജ്ജിക്കാനുള്ള ശ്രമങ്ങള്‍ മാനസിക വ്യായാമങ്ങള്‍ പരിശീലിക്കാം

സമ്മര്‍ദം കൈകാര്യം ചെയ്യുക

മാനസിക സമ്മര്‍ദവും ഉത്കണ്ഠയും നിയന്ത്രിക്കാന്‍ ശ്രമിക്കുക

തിരക്കുപിടിച്ച ജീവിത സാഹചര്യങ്ങളില്‍നിന്ന് അല്‍പ്പം ഇടവേളയാകാം. യാത്ര, സംഗീതം എന്നിവ തിരഞ്ഞെടുക്കാം. ആവശ്യമെങ്കില്‍ വിദഗ്ധസഹായം തേടാം

മതിയായ ഉറക്കം

മസ്തിഷ്‌കത്തിന്റെ ആരോഗ്യത്തിന് ഉറക്കം പ്രധാനമാണ്. പ്രതിദിനം ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ നന്നായി ഉറങ്ങാന്‍ ശ്രമിക്കാം

ഉറക്കുറവും സന്തുഷ്ടമല്ലാത്ത ഉറക്കവും ഓര്‍മക്കുറവിന് കാരണമാകുന്നു