പേര് പോലെ നിസാരമല്ല; വീട്ടില്‍ വളർത്താം മൈക്രൊഗ്രീനുകള്‍

വെബ് ഡെസ്ക്

ആരോഗ്യത്തിന് ഏറ്റവും നല്ല ഗുണങ്ങള്‍ നല്‍കുന്നവയാണ് മൈക്രോഗ്രീനുകള്‍. ജലാംശമുള്ള സ്ഥലത്ത് വിത്ത് പാകി ധാതുക്കളും പോഷകങ്ങളും നല്‍കിയാല്‍ മൈക്രോഗ്രീനുകള്‍ നന്നായി വളരുന്നു

ഇത്തരത്തില്‍ നമ്മുടെ വീട്ടിലെ അടുക്കളത്തോട്ടത്തില്‍ വളർത്താൻ പറ്റിയ മൈക്രോഗ്രീനുകള്‍ ഏതൊക്കെയാണെന്ന് നോക്കാം

ബ്രൊക്കോളി

ബ്രൊക്കോളിയില്‍ പ്രോട്ടീൻ, കാത്സ്യം, വിറ്റാമിൻ, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് നിരവധി ഗുണം നല്‍കുന്നു

മല്ലിയില

നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ പെട്ടെന്ന് വളരുന്ന ചെടിയാണിത്. ഇരുമ്പ്, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം , നാരുകള്‍ തുടങ്ങിയവ ഇതില്‍ അടങ്ങിയിരിക്കുന്നു

പുതിന

വീട്ടില്‍ പെട്ടെന്ന് വളർത്താൻ സാധിക്കുന്ന ഔഷധ സസ്യമാണ് പുതിന. വിവിധ ധാതുക്കളും വിറ്റാമിനുകളും കൊണ്ട് സമ്പന്നമായ പുതിന ദഹനത്തെ സഹായിക്കുന്നു

മുളപ്പിച്ച പയറുകള്‍

ചെറിയ ഈർപ്പമുള്ള സ്ഥലത്ത് പയർ വിത്തുകള്‍ വിതറി ഉണ്ടാക്കുന്ന മുളപ്പിച്ച പയറുകളില്‍ നിരവധി ആരോഗ്യഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്

ഉലുവ

ശൈത്യകാലത്ത് വേഗത്തില്‍ വളരുന്ന സസ്യമാണ് ഉലുവ. ഹൃദയത്തിൻ്റെയും തലച്ചോറിൻ്റെയും ആരോഗ്യത്തിന് ഉലുവ ഉത്തമമാണ്