രാജ്യത്തെ ജീവിത ചെലവേറിയ നഗരങ്ങൾ

വെബ് ഡെസ്ക്

ജീവിത സാഹചര്യങ്ങൾ മാറുന്നതിന് അനുസരിച്ച് ചെലവും വർധിക്കും. ഇന്ത്യയിൽ താമസിക്കാൻ ചെലവേറിയ നഗരങ്ങളേതൊക്കെയെന്ന് നോക്കാം

മുംബൈ

ഇൻഡസ്ട്രിയൽ ഹബ്ബായതിനാൽ ജീവിതച്ചെലവിന്റെ കാര്യത്തിൽ ഇന്ത്യയിൽ ഒന്നാമതുള്ളത് മുംബൈയാണ്

ഹൈദരബാദ്

രാജ്യത്തെ രണ്ടാമത്തെ ചെലവേറിയ സ്ഥലം ഹൈദരബാദാണ്. 31 ശതമാനമാണ് ഈ നഗരത്തിൽ വരവിന്റെയും ചെലവിന്റെയും അനുപാതം

ഡൽഹി

ദേശീയ തലസ്ഥാന നഗരമായ ഡൽഹിയാണ് ജീവിത ചെലവ് കൂടുതലുള്ള പട്ടണങ്ങളിൽ മൂന്നാമത്

ചെന്നൈ

രാജ്യത്തിന്റെ തെക്കേ അറ്റത്ത് താമസത്തിന് ഏറ്റവും ചെലവേറിയ നഗരം തമിഴ്നാട്ടിലെ ചെന്നൈ തന്നെ

ബെംഗളൂരു

ചെന്നൈയ്ക്ക് സമാനമായ രീതിയിൽ ജീവിത ചെലവേറിയതാണ് ഉദ്യാന നഗരമായ ബെംഗളൂരുവും. ടെക്കികള്‍ തിങ്ങിപ്പാർക്കുന്ന നഗരംകൂടിയാണിത്

കൊൽക്കത്ത

30 ശതമാനമാണ് കൊൽക്കത്തയുടെ വരവ്- ചെലവ് അനുപാതം

പുനെ

കൊൽക്കത്തയ്ക്ക് ഒപ്പം തന്നെയാണ് പുനെയിലും ജീവിതച്ചെലവ്. 30 ശതമാനമാണ് ഇവിടേയും വരവ്- ചെലവ് അനുപാതം