കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പേർ ഗൂഗിളിൽ തിരഞ്ഞ ഭക്ഷണങ്ങൾ

വെബ് ഡെസ്ക്

പുതിയ പുതിയ ഭക്ഷണങ്ങൾ കഴിക്കുന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. അതിനാൽ പുതിയ ഭക്ഷണങ്ങൾ നമ്മൾ തേടി കണ്ടുപിടിക്കും

അതുപോലെ പുതിയ സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ അവിടുത്തെ പ്രശസ്തമായ ഭക്ഷണങ്ങളും നമ്മൾ കഴിക്കണം. അത് നമ്മുടെ യാത്രയുടെയും പുതിയ അനുഭവങ്ങളുടെയും ഒരു ഭാഗമാണ്

അത്തരത്തിൽ 2023-ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ഭക്ഷണങ്ങള്‍ ഇവയാണ്

അവക്കാഡോ

അവക്കാഡോയില്‍ വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്ന അവക്കാഡോയിലെ ഫാറ്റി ആസിഡുകള്‍ ആരോഗ്യത്തെ സംരംക്ഷിക്കും. ഹൃദയാരോഗ്യത്തിനും പ്രമേഹം നിയന്ത്രിക്കാനും ഇത് ഗുണം ചെയ്യും.

മട്ടൻ റോഗൻ ജോഷ്

മട്ടൻ റോഗൻ ജോഷ് ഒരു കശ്മീരി വിഭവമാണ്. ചോറിനോടൊപ്പമോ നാനിനോടപ്പമോ ഈ വിഭവം ആസ്വദിക്കാം

കാത്തി റോൾസ്

കൊൽക്കത്തയിലെ ഒരു ജനപ്രിയ സ്ട്രീറ്റ് ഫുഡ് ആണ് കാത്തി റോൾസ്. ഫ്രൈഡ് വെജിറ്റബ്ൾസ്, ചിക്കൻ കഷ്ണങ്ങൾ തുടങ്ങിയവയാണ് ഇതിലെ ഫില്ലിങ്സ്

ടിന്നിൽ ലഭിക്കുന്ന മൽസ്യങ്ങൾ

ടിന്നിൽ ലഭിക്കുന്ന മത്സ്യങ്ങൾ പ്രോട്ടീൻ ഉറവിടമാണ്. ഇവ കൂടുതൽ സൗകര്യപ്രദവും സാമ്പത്തിക ലാഭവും ഉണ്ടാക്കുന്നത് ആയത് കൊണ്ടും ടിന്നിൽ ലഭിക്കുന്ന മത്സ്യങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്

സൂപ്പ്

നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് സൂപ്പ്. വിറ്റാമിൻ ബി-കോംപ്ലക്‌സ്, എ, സി, കെ എന്നിവപോലുള്ള വിറ്റാമിനുകൾ ഇവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർക്കും തിരഞ്ഞെടുത്ത സൂപ്പുകൾ ഡയറ്റിൽ ഉൾപ്പെടുത്താം