മഴക്കാലത്ത് നിര്‍ബന്ധമായും കഴിക്കേണ്ട പഴങ്ങള്‍

വെബ് ഡെസ്ക്

നല്ല മഴ, പനി വരാനുള്ള സാധ്യതയും കൂടുതലാണ് . അതുകൊണ്ട് തന്നെ ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം

മണ്‍സൂണ്‍ കാലത്ത് നിര്‍ബന്ധമായും കഴിക്കേണ്ട പഴങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം

മാതളം

പോഷകങ്ങളാലും ആന്റി ഓക്‌സിഡന്റുകളാലും സമ്പുഷ്ടമായ ഫലമാണ് മാതളം(അനാര്‍). രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഈ പഴം സഹായിക്കും

ഞാവല്‍പഴം

വിറ്റാമിന്‍ സി കൂടുതലുള്ള ഞാവല്‍പഴം കഴിക്കുന്നത് മലബന്ധം ഒഴിവാക്കാനും ശരീരത്തിലേക്ക് ഇരുമ്പ് ആഗിരണം ചെയ്യാനും സഹായിക്കും .

പീച്ച്

വിറ്റാമിന്‍ എ ,ബി, സി എന്നിവ ധാരാളമടങ്ങിയ ഈ പഴം രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും

ലിച്ചി

ശരീര ഭാരം കുറയ്ക്കാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്ന ഫലമാണ് ലിച്ചി

ആപ്പിള്‍

പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം കാലാവസ്ഥാ മാറ്റത്തോട് പൊരുത്തപ്പെടാന്‍ ശരീരത്തെ പ്രാപ്തമാക്കുകയും ചെയ്യുന്നു.

മുന്തിരി

മഴക്കാലത്ത് മുന്തിരി കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും . ഗ്യാസ് പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ മുന്തിരി സഹായിക്കും .