മാമ്പഴം കഴിച്ചാല്‍ മുഖക്കുരു വരുമോ?

വെബ് ഡെസ്ക്

വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈബര്‍ എന്നിവയെല്ലാം മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്നു. രുചിയുടെ കാര്യത്തിലും കേമന്‍. എന്നാല്‍ മാമ്പഴം കഴിച്ചാല്‍ മുഖക്കുരു വരുമോ എന്ന സംശയം പലരും പങ്കുവയ്ക്കാറുണ്ട്

കാര്‍ബെെഡ് പോലുള്ള രാസവസ്തുക്കള്‍ ചേര്‍ക്കാത്ത നാടന്‍ മാങ്ങ കഴിക്കുന്നത് മുഖക്കുരു വരാനിടയാക്കില്ലെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്

നല്ല മധുരമുളള മാങ്ങ കഴിക്കുമ്പോള്‍ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടും. ഇത് മുഖക്കുരുവിന് കാരണമായേക്കാം

രാസവസ്തുക്കള്‍ ചേര്‍ത്ത് പഴുപ്പിക്കുന്ന മാമ്പഴങ്ങളുടെ തൊലിയില്‍ അലര്‍ജിക്ക് കാരണമാകുന്ന പദാര്‍ഥങ്ങള്‍ ഉണ്ടാകാം

കഴിക്കാനായി മാങ്ങ തിരഞ്ഞെടുക്കുമ്പോള്‍ കുറച്ചുകാര്യങ്ങള്‍ ശ്രദ്ധിക്കണം

നാടന്‍ മാമ്പഴം കഴിക്കാന്‍ ശ്രദ്ധിക്കുക. മാങ്ങ തൊലിയോടെ വെള്ളത്തിലിടുമ്പോള്‍ നന്നായി പഴുത്തവ മുങ്ങി കിടക്കും

മാമ്പഴം പഴുപ്പിക്കാനായി കെമിക്കല്‍ ചേര്‍ക്കാന്‍ സാധ്യതയുളളതിനാല്‍ കടയില്‍ നിന്ന് വാങ്ങുന്ന മാങ്ങകളുടെ തൊലി കഴിക്കുന്നത് ഒഴിവാക്കുക

മാങ്ങ ഒന്നാകെ കടിച്ച് തിന്നുന്നതിന് പകരം കത്തികൊണ്ട് മുറിച്ച് കഷണങ്ങളാക്കി കഴിക്കുക. പച്ചമാങ്ങയാണെങ്കില്‍ വേവിച്ച് വിവിധ വിഭവങ്ങളുണ്ടാക്കാം