കണ്ണിനടിയിലെ കറുപ്പോ? ഒത്തിരിയുണ്ട് പരിഹാരം

വെബ് ഡെസ്ക്

ശരീരത്തിലെ ഏറ്റവും നേര്‍ത്ത ഭാഗമാണ് കണ്ണിനടിയിലെ ചര്‍മം. വളരെ സൂക്ഷ്മതയോടെ ശുശ്രൂഷിക്കേണ്ട ഭാഗമാണിത്

താരതമ്യേന നേര്‍ത്ത ചര്‍മമായതിനാല്‍ കണ്ണിനടിയില്‍ വരുന്ന കറുപ്പ് മിക്കവരും നേരിടുന്ന പ്രശ്‌നമാണ്

ഉറക്കമില്ലായ്മ, സമ്മര്‍ദം, ക്ഷീണം, ഡീഹൈഡ്രേഷന്‍, അലര്‍ജി, അമിതമായി സൂര്യപ്രകാശം ഏല്‍ക്കുന്നത് എന്നിവ കണ്ണിനടിയിലെ ചര്‍മം കറുക്കുന്നതിന് കാരണമാവും. പ്രകൃതിദത്തമായ മാര്‍ഗങ്ങളിലൂടെ ഈ പ്രശ്നത്തിന് പരിഹാരം കാണാം

റോസ് വാട്ടർ ഉപയോഗിച്ച് കഴുകാം

ചര്‍മത്തിന് തിളക്കം നല്‍കുന്നതിനും കണ്ണിനടിയിലെ ഭാഗം മൃദുലമാക്കുന്നതിനും റോസ് വാട്ടര്‍ സഹായിക്കും. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും റോസ് വാട്ടര്‍ ഉപയോഗിക്കുന്നത് നന്നായിരിക്കും.

പാൽ

ചര്‍മം ചുളിയുന്നത് ഇല്ലാതാക്കുന്നതിനും കണ്ണിനടയിലെ കറുപ്പില്ലാതാക്കുന്നതിനും പാലിലെ ലാക്ടിക് ആസിഡ് സഹായിക്കും

ടീ ബാഗ്

രാത്രിയില്‍ ടീ ബാഗ് നനച്ച് കണ്ണിന് താഴെ വയ്ക്കുന്നതും നന്നായിരിക്കും. മികച്ച റിസള്‍ട്ട് ലഭിക്കുന്നതിന് തണുത്ത വെള്ളത്തില്‍ മുക്കി ഗ്രീന്‍ ടീ ബാഗുകള്‍ ഉപയോഗിക്കുക

പുതിനയില

പുതിനയിലയിലെ മെഥനോള്‍ ചര്‍മത്തിന് താഴെയുള്ള ജലാംശം കുറയ്ക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. 8-10 പുതിനയില അല്‍പ്പം വെള്ളത്തില്‍ ചതച്ച് മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കുക, ഇത് ഉണങ്ങുന്നത് വരെ കണ്ണിന് താഴെ പുരട്ടുക.

നെല്ലിക്ക

വിറ്റാമിന്‍ സിയും ആന്റിഓക്സിഡന്റും അടങ്ങിയ നെല്ലിക്ക കണ്ണുകള്‍ക്ക് താഴെയുള്ള ചര്‍മത്തെ പുനരുജ്ജീവിപ്പിക്കാനും ചര്‍മത്തെ തിളക്കത്തോടെ നിലനിര്‍ത്താനും സഹായിക്കുന്നു

തക്കാളി ജ്യൂസ്

തക്കാളിയിലെ ലൈക്കോപീന്‍ ബ്ലീച്ചിങ് ചര്‍മത്തിന് തിളക്കം നല്‍കുന്നു. തക്കാളിയിൽ വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, പൊട്ടാസ്യം എന്നിവയുണ്ട്. ഇത് ആരോഗ്യകരമായ ചര്‍മം പ്രദാനം ചെയ്യുന്നു

കാപ്പിയും തേനും

ഒരു ടീസ്പൂണ്‍ തേനും കാപ്പിപ്പൊടിയും മിക്സ് ചെയ്ത് കണ്ണുകള്‍ക്ക് പേസ്റ്റ് ഉണ്ടാക്കി താഴെ പുരട്ടുക. ചര്‍മത്തിലെ കറുത്ത പാടുകള്‍ മാറ്റാന്‍ കഴിയുന്ന മോയിസ്ചറൈസറായി തേന്‍ പ്രവര്‍ത്തിക്കുന്നു

കക്കിരി

കക്കിരിയിലെ ആന്റി ഓക്സിഡന്റ് സാന്നിധ്യം കണ്ണുകള്‍ക്ക് താഴെയുള്ള ഹൈപ്പര്‍ പിഗ്മെന്റേഷന്‍ കുറയ്ക്കുന്നു. ഇതിലെ ഉയര്‍ന്ന ജലാംശം ചര്‍മത്തിലെ ജലാംശം നിലനിര്‍ത്തുന്നു.

ഐസ് ക്യൂബുകള്‍

ഐസ് ക്യൂബുകള്‍ കറുപ്പ് ബാധിത സ്ഥലത്ത് നേരിട്ട് വയ്ക്കുക. അല്ലെങ്കില്‍ കോട്ടണ്‍ തൂവാലയില്‍ പൊതിഞ്ഞുവയ്ക്കുക

ഉരുളക്കിഴങ്ങ് ജ്യൂസ്

ഉരുളക്കിഴങ്ങിന്റെ നീര് പിഴിഞ്ഞ് മസ്ലിന്‍ തുണി ഉപയോഗിച്ച് അരിച്ചെടുക്കു. കണ്ണിനു താഴെ ഈ ജ്യൂസ് കോട്ടണ്‍ പാഡുകള്‍ ഉപയോഗിച്ച് പുരട്ടുക.

മഞ്ഞള്‍

മഞ്ഞള്‍ മെലാനിന്‍ ഉത്പാദനം കുറയ്ക്കുകയും ചര്‍മത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു. മൈദ, മഞ്ഞള്‍പൊടി, പുതിനയിലയുടെ നീര് എന്നിവ പേസ്റ്റ് രൂപത്തിലാക്കി ചര്‍മത്തില്‍ പുരട്ടുക

നാരങ്ങ നീര്

വിറ്റാമിന്‍ സിയും നാരങ്ങയുടെ ബ്ലീച്ചിങ് ഗുണങ്ങളും ചര്‍മ്മത്തിന് തിളക്കം നല്‍കാനും പിഗ്മെന്റേഷന്‍ കുറയ്ക്കാനും സഹായിക്കുന്നു. തക്കാളിയും ചെറുനാരങ്ങാനീരും കണ്ണിനു താഴെ പുരട്ടിയാല്‍ വീക്കം കുറയും

കറ്റാര്‍ വാഴ

ചര്‍മത്തിന്റെ പോഷണത്തിന് കറ്റാര്‍ വാഴ ജെല്‍ ഉപയോഗിക്കുക. ഇത് കണ്ണിനടിയിലെ ത്വക്കിലെ ജലാംശം നിലനിര്‍ത്തുകയും രക്തചംക്രമണം വര്‍ധിപ്പിക്കുകയും വീക്കം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും