ശ്രദ്ധിക്കുക; ഈ തെറ്റുകള്‍ ഓഫിസില്‍ വരുത്തരുത്

വെബ് ഡെസ്ക്

മറ്റുള്ളവരെ കണ്ണടച്ചു വിശ്വസിക്കല്‍ മുതല്‍ അമിത ആത്മാര്‍ഥത വരെ നിരവധി തെറ്റുകള്‍ നാം അറിയാതെ ജോലിസ്ഥലത്ത് ചെയ്യാറുണ്ട്

ജോലിസ്ഥലത്ത് ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ അറിയാം

സഹപ്രവര്‍ത്തകരെ അന്ധമായി വിശ്വസിക്കരുത്. എന്നാല്‍ ഇവരുമായി ആരോഗ്യകരമായ ബന്ധം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം

സ്വകാര്യവിവരങ്ങള്‍ സഹപ്രവര്‍ത്തകരുമായി പങ്കുവെയ്ക്കുമ്പോഴും ശ്രദ്ധ വേണ്ടതുണ്ട്. പ്രൊഫഷണല്‍ ജീവിതവും സ്വകാര്യ ജീവിതവും രണ്ടായി കാണാന്‍ ശ്രമിക്കണം

ബന്ധങ്ങള്‍ പലപ്പോഴും വഷളാക്കുന്നത് ഗോസിപ്പുകളാണ്. ഇത്തരം പ്രശ്‌നങ്ങളില്‍ അകപ്പെടാതിരിക്കാന്‍ സൂക്ഷിക്കണം

നിങ്ങളുടെ ജോലിയിലെ ശരിയും തെറ്റും നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണ്. ജോലിയിലെ വീഴ്ചകള്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്

ജോലിയെ ആത്മാര്‍ഥതയോടെ സമീപിക്കണം. എന്നാല്‍ അമിതമായി ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നത് അധിക തലവേദന സൃഷ്ടിക്കാം

സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കണം. ഇത് കമ്പനിയുടെ വളര്‍ച്ചയ്ക്കും സ്വയം വളര്‍ച്ചയ്ക്കും സഹായിക്കും

ആരോഗ്യകരമായ മത്സരങ്ങള്‍ ജോലിസ്ഥലത്ത് അനിവാര്യമാണ്. എന്നാല്‍ ഇത് ജോലിസാഹചര്യങ്ങളില്‍ പ്രതിഫലിക്കാതെ സൂക്ഷിക്കണം