നെയ്മറുടെ പ്രിയ പുത്രി, മാവിക്ക് മാമോദീസ

വെബ് ഡെസ്ക്

ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ ജൂനിയറിന്റെ മകള്‍ മാവിയുടെ മാമ്മോദിസ ചടങ്ങുകളുടെ ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു.

ബ്രസീലിലെ കോചിയയിലെ ഔര്‍ ലേഡി ഓഫ് ഫാത്തിമ ചര്‍ച്ചില്‍ വെച്ചായിരുന്നു മാമ്മോദീസ.

2023 ഒക്ടോബര്‍ ആറിന് ആയിരുന്നു നെയ്മറിനും പങ്കാളിയും മോഡലും ഇന്‍ഫ്‌ലുവന്‍സറുമായ ബ്രൂണ ബിയാന്‍കാര്‍ഡിക്കും പെണ്‍കുഞ്ഞ് പിറന്നത്.

നെയ്മറിന്റെയും ബ്രൂണയുടെയും മകള്‍ മാവിക്ക് ഇപ്പോള്‍ എട്ടു മാസമാണ് പ്രായം.

മാവിക്കൊപ്പം ബ്രൂണയുടെ അടുത്ത സുഹൃത്ത് ഹന്ന കാര്‍വല്‍ഹോയുടെ മകളും മാമ്മോദീസ സ്വീകരിച്ചു.

എംബ്രോയിഡറി ചെയ്ത കുഞ്ഞു വെള്ളയുടുപ്പ് ധരിച്ചാണ് മാവി മാമ്മോദീസയ്ക്കായി എത്തിയത്.

മാവിയുടെ മാമ്മോദീസ ചടങ്ങിന്റെ ചിത്രങ്ങള്‍ നെയ്മര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.