നടുവേദനയാണോ പ്രശ്നം? ഭക്ഷണകാര്യത്തിൽ കുറച്ച് ശ്രദ്ധിക്കാം

വെബ് ഡെസ്ക്

പലരെയും അലട്ടുന്ന സാധാരണ പ്രശ്നങ്ങളിൽ ഒന്നാണ് നടുവേദന. പേശിവലിവ്, ഡിസ്കിന്റെ പ്രശ്നം, സുഷുമ്‌ന നാഡികളുടെ പ്രശ്നം, സന്ധിവാതം, ഓസ്റ്റിയോപൊറോസിസ് തുടങ്ങി നിരവധി കാരണങ്ങളാൽ നടുവേദന ഉണ്ടാകാറുണ്ട്

നമ്മുടെ ജീവിതശൈലികളാണ് പ്രധാനമായും നടുവേദനയ്ക്ക് കാരണമാകാറുള്ളത്. ശരിയായ ഭക്ഷണരീതിയും വ്യായാമവും ശീലമാക്കിയാൽ നടുവേദനയെ ചെറുക്കാൻ കഴിയും

ഒമേ​ഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് നട്ടെല്ലിൽ ഉണ്ടാകുന്ന വേദന കുറയ്ക്കാൻ സഹായിക്കും. മത്തി, അയല പോലുളള മത്സ്യങ്ങൾ നിത്യവും കഴിക്കുന്നത് നട്ടെല്ലിൽ ഉണ്ടാകുന്ന വീക്കം കുറയ്ക്കാൻ സഹായിക്കും

കൂടുതലും നമ്മൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ഒന്നാണ് മഞ്ഞൾ. എന്നാൽ ഇവ പതിവായി വെള്ളത്തിലോ ജ്യൂസിലോ ഉൾപ്പെടുത്തി കുടിക്കുന്നത് നട്ടെല്ലിൽ ഉണ്ടാകുന്ന വീക്കം കുറയ്ക്കാനും വേദന വരാതെ ചെറുക്കാനും സഹായിക്കും.

ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് ചെറിപ്പഴങ്ങൾ. ഇവ നിത്യവും കഴിക്കുന്നത് ശരീരത്തിലെ മൊത്തത്തിലുളള ആരോ​ഗ്യത്തിനും വേദനകൾ പരിഹരിക്കുന്നതിനും സഹായിക്കും

ഭക്ഷണത്തിൽ നിത്യവും ചീര ഉൾപ്പെടുത്തുന്നത് പേശീവലിവ് പോലുളള പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും. ധാരാളം മിനറൽസും മാം​ഗ്നീഷ്യവും അടങ്ങിയിരിക്കുന്ന ചീര കഴിക്കുന്നതിലൂടെ മസിലുകളിലുണ്ടാകുന്ന വേദനയും കുറയ്ക്കും

ആന്റി ഓക്സിഡന്റുകളാലും ഫൈറ്റോ ന്യൂട്രിയന്റുകൾ കൊണ്ടും സമ്പന്നമാണ് ബ്ലൂബറി പഴങ്ങൾ. ഇവ കഴിക്കുന്നതിലൂടെ നട്ടെല്ലിൽ ഉണ്ടാകുന്ന വീക്കവും വേദനയും ഓക്സ്ഡേറ്റീവ് സ്ട്രെസും കുറയ്ക്കാൻ സഹായിക്കും

വിവധ തരത്തിലുളള വേദനകൾ പരിഹരിക്കാനായി പ്രകൃതിദത്തമായി ഉപയോ​ഗിക്കുന്ന ഒന്നാണ് ഇഞ്ചി. ഭക്ഷണത്തിൽ ഇഞ്ചി ഉൾപ്പെടുത്തുന്നത് വീക്കം മൂലമുണ്ടാകുന്ന വേദനകൾ വരാതെ ചെറുക്കാൻ കഴിയും

മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും പൊട്ടാസ്യവും കൊണ്ട് സമ്പന്നമാണ് അവോക്കാഡോ. ഇത് കഴിക്കുന്നത് നാഡികളുടെ പ്രവർത്തനം നിയന്ത്രിക്കാനും നടുവേദന കുറയ്ക്കാനും സഹായിക്കും

വിറ്റാമിൻ കെ, സി എന്നിവയാൽ സമ്പന്നമാണ് ബ്രോക്കോളി. ഇവ പതിവായി കഴിക്കുന്നതിലൂടെ എല്ലുകളുടെ ആരോ​ഗ്യം മെച്ചപ്പെടുകയും നടുവേദന ഉണ്ടാകാനുളള സാധ്യത കുറയ്ക്കുകയും ചെയ്യും

ബദാം, വാൽനട്ടുകൾ അടക്കമുളള നട്സ് വിഭാ​ഗത്തിൽപ്പെട്ടവ കഴിക്കുന്നതിലൂടെ ശരീരത്തിനാവശ്യമായ ആരോ​ഗ്യകരമായ കൊഴുപ്പ് ലഭിക്കും. ഇവ പതിവായി കഴിക്കുന്നത് നടുവേദന കുറയ്ക്കുന്നതിന് സഹായിക്കും

വിറ്റാമിൻ ഡി, കാത്സ്യം എന്നിവയാൽ സമ്പന്നമാണ് തൈര്. എല്ലുകളുടെ ആരോ​ഗ്യത്തിനും നടുവേദന കുറയ്ക്കുന്നതിനും തൈര് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

വിറ്റാമിൻ C -യാൽ സമ്പന്നമാണ് ഓറഞ്ച്. നടുവേദന കുറയ്ക്കുന്നതിന് സഹായിക്കുന്ന കൊളാജൻ ഉത്പ്പാദനത്തിന് ഓറഞ്ച് സഹായിക്കും