മാനസിക സമ്മർദം അകറ്റാം; ഇന്‍ഡോര്‍ ചെടികള്‍ പരിപാലിക്കാം

വെബ് ഡെസ്ക്

തിരക്കേറിയ ജീവിതം പലപ്പോഴും മാനസിക സമ്മർദത്തിന് കാരണമാകാറുണ്ട്. സമാധാനമായ അന്തരീക്ഷമാണ് ഇത്തരം സമ്മർദങ്ങളെ അതജീവിക്കാനാവശ്യം

സമ്മർദത്തില്‍ നിന്ന് ആശ്വാസമേകാന്‍ ചില ചെടികള്‍ക്കുമാകും. അത്തരം ഇന്‍ഡോർ ചെടികള്‍ പരിചയപ്പെടാം

ബേസില്‍

ആന്റി ഹൈപ്പോക്സിക്ക് എഫക്ടുള്ള ചെടിയാണ് ബേസില്‍. ഇത് സമ്മർദം കുറയ്ക്കാന്‍ സഹായിക്കും

ലാവെന്‍ഡർ

ലാവെന്‍ഡറിന്റെ സുഗന്ധം മനസിനെ ശാന്തമാക്കാന്‍ കെല്‍പ്പുള്ളതാണ്

സ്നേക്ക് പ്ലാന്റ്

വായൂശുദ്ധീകരണത്തിന് സഹായിക്കുന്ന ചെടിയാണ് സ്നേക്ക് പ്ലാന്റ്. ഉന്മേഷദായകമായ അന്തരീക്ഷം സ്നേക്ക് പ്ലാന്റിന് കഴിയും

മുല്ല

മുല്ലപ്പൂ പൂത്ത് നില്‍ക്കുന്ന കാഴ്ചയും സുഗന്ധവും മനസിനെ ശാന്തമാക്കാന്‍ സഹായിക്കുന്നു

പെപ്പർമിന്റ് പ്ലാന്റ്

മിന്റിന്റെ സുഗന്ധമുള്ള ചെടിയില്‍ മെഥനോളും അടങ്ങിയിരിക്കുന്നു. സമ്മർദത്തെ അകറ്റുകയും മനസിനെ ശാന്തമാക്കുകയും ചെയ്യും