അന്താരാഷ്ട്രാ യോഗ ദിനം: ഗിന്നസ് റെക്കോർഡിട്ട് യുഎന്‍ ആസ്ഥാനത്തെ ചടങ്ങ്, നയിച്ചത് പ്രധാനമന്ത്രി മോദി

വെബ് ഡെസ്ക്

അന്താരാഷ്ട്ര യോഗ ദിനം

ഒൻപതാമത് രാജ്യാന്തര യോഗ ദിന സമ്മേളനത്തില്‍ യുഎന്‍ ആസ്ഥാനത്ത് യോഗയ്ക്ക് നേതൃത്വം നൽകി മോദി

ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി യുഎൻ ആസ്ഥാനത്തെ ചടങ്ങ്

ഒരു യോഗ അഭ്യാസത്തിൽ, ഏറ്റവുമധികം രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തതിനാണ് റെക്കോർഡ്

180 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ക്കൊപ്പമായിരുന്നു പ്രധാനമന്ത്രി യോഗയില്‍ പങ്കെടുത്തത്

ജനങ്ങള്‍ക്കൊപ്പമിരുന്ന് യോഗ പരിശീലീനത്തില്‍ മോദി

ഖത്തറിൽ 2022 ൽ നടന്ന യോഗ ദിനാചരണത്തിനായിരുന്നു നേരത്തെ ഈ റെക്കോർഡ്

ഭിന്നിപ്പിന്റെ എല്ലാ ഘടകങ്ങളെയും ഇല്ലാതാക്കി ലോകത്തെ ഒന്നിപ്പിക്കാന്‍ യോഗയ്ക്ക് കഴിയുന്നുവെന്ന് മോദി പറഞ്ഞു

വിവിധ രാജ്യങ്ങളില്‍ നിന്നായി നിരവധിപേര്‍ യുഎന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പങ്കാളികളായി

ശാരീരിക ആരോഗ്യ പരിപാലനം മാത്രമല്ല യോഗയിലൂടെ സ്വായത്തമാകുന്നത് അനുകമ്പയുള്ള മനസ് സൃഷ്ടിക്കാനും യോഗയ്ക്ക് സാധിക്കുന്നുവെന്നും മോദി പറഞ്ഞു