പങ്കാളിയോട് ഇങ്ങനെ ചോദിക്കൂ... നിങ്ങളുടെ ബന്ധം ദൃഢമാകും

വെബ് ഡെസ്ക്

ഓരോ ബന്ധങ്ങളിലും വാക്കുകൾക്ക് അതിന്റേതായ സ്ഥാനമുണ്ട്. ബന്ധം ദൃഢമാക്കാനും തകർക്കാനും ഒരു വാക്കിനോ വാചകത്തിനോ സാധിക്കും

നിനക്ക് സുഖമാണോ?

നിനക്കു സുഖമാണോ എന്ന ചോദ്യത്തിലൂടെ നിങ്ങളുടെ പങ്കാളിയുടെ ക്ഷേമം ചോദിച്ചറിയുക എന്നതിലുപരിയായി അവരെ കേൾക്കാനുള്ള താത്പര്യം കൂടിയാണ് വ്യക്തമാക്കുന്നത്

ഇന്നത്തെ ദിനം എങ്ങനെ ഉണ്ടായിരുന്നു?

ഇതിലൂടെയും പങ്കാളിയുടെ വിശേഷങ്ങൾ അറിയാനുള്ളൊരു താത്പര്യം വ്യക്തമാക്കുന്നു. നിങ്ങളുടെ ചോദ്യം ആത്മാർത്ഥമാണെന്ന് പങ്കാളിയെ തോന്നിപ്പിക്കേണ്ടതും പ്രധാനമാണ്

ഒരു വിളിപ്പാടകലെ ഞാനുണ്ട്

നമ്മൾ വലിയ തിരക്കിലായിരിക്കെ, പങ്കാളിയോടൊപ്പം അധിക സമയം ചെലവഴിക്കാൻ കഴിയാതിരിക്കുമ്പോൾ ഒരു വിളിപ്പാടകലെ ഞാനുണ്ടെന്ന് പറയുന്നത് നിങ്ങൾ അവർക്കൊപ്പം തന്നെയുണ്ടെന്ന തോന്നലുണ്ടാകാൻ സഹായിക്കും

നീ എനിക്ക് വളരെ പ്രിയപ്പെട്ടവളാണ്/ പ്രിയപ്പെട്ടവനാണ്

പങ്കാളിയുടെ സാമീപ്യത്തെ വിലമതിക്കുന്നുവെന്നും സ്നേഹിക്കുന്നുവെന്നും അറിയിക്കാൻ കഴിയുന്ന വാചകമാണിത്

പങ്കാളിയിൽ ഇഷ്ടപ്പെടുന്നത് എന്താണെന്ന് പറയുക

പങ്കാളിയിൽ നിങ്ങൾക്ക് ഇഷ്ടപ്പെടുന്നത് എന്താണെന്ന് പറയുക. അത് ഇടയ്ക്കിടയ്ക്ക് പറയുന്നത് നല്ലതാണ്

പങ്കാളിയുടെ പ്രവൃത്തികളെ അഭിനന്ദിക്കുക

തിരക്കിട്ട ജീവിതത്തിനിടയിൽ നമ്മുടെ പങ്കാളി ബന്ധം സൂക്ഷിക്കുന്നതിന് വേണ്ടി ചെയ്യുന്ന പ്രവൃത്തികൾ ശ്രദ്ധിക്കാതെ പോകാറുണ്ട്. അങ്ങനെയുള്ള സംഭവങ്ങളെ ഇടയ്ക്ക് അഭിനന്ദിക്കുന്നത് പങ്കാളിക്ക് സന്തോഷമുണ്ടാകാനും ബന്ധത്തെ നല്ല രീതിയിൽ മെച്ചപ്പെടുത്താനും സഹായിക്കും

അഭിപ്രായവ്യത്യാസങ്ങളെ അതിന്റെ മെറിറ്റിൽ കാണുക, പങ്കാളിയുടെ വാക്കുകൾക്ക് വിലനൽകുക

രണ്ട് മനുഷ്യർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുക എന്നത് സ്വാഭാവികമാണ്. പലപ്പോഴും സ്വന്തം അഭിപ്രായങ്ങൾ മാത്രം പങ്കാളിക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് ബന്ധത്തെ സാരമായി ബാധിക്കും. അതുകൊണ്ടുതന്നെ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കെ പങ്കാളിയുടെ വാക്കുകളെയും മാനിക്കുന്നത് ബന്ധത്തിന് ഗുണം ചെയ്യും