മുഖം തിളങ്ങാന്‍ ചുവന്ന പഴങ്ങള്‍; ഫെയ്സ് പാക്കുകൾ വീട്ടിലുണ്ടാക്കാം

വെബ് ഡെസ്ക്

ചര്‍മകാന്തി വര്‍ധിപ്പിക്കാന്‍ പ്രകൃതിദത്ത വസ്തുക്കള്‍ ഉപയോഗിക്കാം. രാസപദാര്‍ഥങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ ഉള്‍പ്പെടെ തടയാന്‍ ഇത് സഹായകരമാകും

വീട്ടില്‍ ലഭ്യമായിട്ടുള്ള ചുവന്ന പഴങ്ങളും പച്ചക്കറികളും കൊണ്ടുള്ള ഫെയ്‌സ് പാക്കുകൾ മുഖകാന്തി വര്‍ധിപ്പിക്കാനും ചര്‍മാരോഗ്യം സംരക്ഷിക്കാനും നല്ലതാണ്

തക്കാളി പള്‍പ്പും പപ്പായ പള്‍പ്പും യോജിപ്പിച്ചു മുഖത്തു പുരട്ടാം. 15 മിനുറ്റിനുശേഷം കഴുകാം

ഒരു സ്‌ട്രോബെറി ഉടച്ചതിലേക്ക് ഒരു വലിയ സ്പൂണ്‍ കൊക്കോ പൊടിയും അല്പം തേനും യോജിപ്പിച്ചു ഫെയ്സ് പാക്ക് ആക്കാം

തണ്ണിമത്തന്റെ കാമ്പ് ഒരു വലിയ സ്പൂണ്‍ അളവില്‍ എടുത്ത് കക്കിരിയുടെ ഉള്‍ഭാഗം ഉടച്ചതും ചേര്‍ത്ത് ചെറിയ സ്പൂണിന്റെ പകുതി കടലമാവ് കൂടി ചേര്‍ത്തു ഫെയ്സ് പാക്കായി ഉപയോഗിക്കാം

ബീറ്റ്‌റൂട്ട് ഗ്രേറ്റ് ചെയ്തത് ഒരു സ്പൂണ്‍ അളവിലെടുത്ത് തൈരില്‍ ചേര്‍ത്തു യോജിപ്പിക്കുക. ഇതു മുഖത്തു പുരട്ടി 15 മിനിറ്റുനുശേഷം കഴുകാം