മാനസികാരോഗ്യം പ്രധാനമാണ്, പോസിറ്റീവായിരിക്കാൻ ചില നുറുങ്ങുവിദ്യകള്‍

വെബ് ഡെസ്ക്

സ്വയം അനുകമ്പയുള്ളരാകാം

നിങ്ങളുടെ തെറ്റുകള്‍ മനുഷ്യസഹജമാണെന്ന് തിരിച്ചറിയുക. നിങ്ങളോടുതന്നെ ദയയും വിവേകവും പുലര്‍ത്തുക.

പുസ്തകങ്ങള്‍ വായിക്കാം

ദൈനംദിന ജീവിതത്തിലെ സമ്മര്‍ദങ്ങളില്‍ നിന്ന് വിശ്രമിക്കാനും രക്ഷപ്പെടാനുമുള്ള മികച്ച മാര്‍ഗമാണ് വായന. താല്‍പ്പര്യമുള്ള ഒരു പുസ്തകം വായിക്കാന്‍ എല്ലാ ദിവസവും സമയം നീക്കിവയ്ക്കുക.

ഉറക്കം പ്രധാനം

മാനസികാരോഗ്യം നിലനിര്‍ത്താന്‍ രാത്രിയിലെ നല്ല ഉറക്കം അത്യന്താപേക്ഷിതമാണ്. എല്ലാ രാത്രിയിലും കുറഞ്ഞത് 7-8 മണിക്കൂര്‍ ഉറങ്ങുന്നത് നല്ലതാണ്.

വിദഗ്ധസഹായം തേടാം

നിങ്ങളുടെ മാനസികാരോഗ്യം വെല്ലുവിളി നേരിടുന്നു എന്ന് തോന്നത്തുടങ്ങിയാല്‍ പ്രൊഫഷണല്‍ സഹായം തേടേണ്ടത് പ്രധാനമാണ്. ഡോക്ടറുമായോ മാനസികാരോഗ്യ വിദഗ്ധനോടോ സംസാരിക്കാം.

ഇടവേളകള്‍ അനിവാര്യം

നിങ്ങളുടെ തിരക്കില്‍ നിന്നും ഒരു വിശ്രമം ആവശ്യമാണ്. ചില ദിവസങ്ങള്‍ ഇടവേളകള്‍ എടുക്കേണ്ടത് പ്രധാനമാണ്.

പ്രകൃതിയോട് ഇണങ്ങാം

പ്രകൃതിയോട് ഇണങ്ങി സമയം ചെലവഴിക്കുന്നത് സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. നടക്കാന്‍ പോകുകയോ ട്രക്കിങ് ചെയ്യുകയോ ചെയ്യാം.

പുറത്തുപോകാം

ദിവസവും കുറച്ച് മിനിറ്റ് നടക്കുകയോ സൂര്യപ്രകാരമേറ്റ് ഇരിക്കുകയോ ചെയ്യുക.

എഴുതിവയ്ക്കാം

നിങ്ങളുടെ മാനസിക വികാരങ്ങള്‍ രേഖപ്പെടുത്തിവയ്ക്കുന്നത് ഒരു മികച്ച മാഗമാണ്. നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിച്ചേക്കാവുന്ന സാഹചര്യങ്ങളെ തിരിച്ചറിയാന്‍ സഹായിക്കും.

പോസിറ്റീവായിരിക്കാം

പോസിറ്റീവായിരിക്കുന്നത് സമ്മര്‍ദ്ദം കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും.

കൂട്ടുചേരാം

പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായകമാകും.