മുളപ്പിച്ച പയറുകൊണ്ട് ഏഴ് വിഭവങ്ങൾ

വെബ് ഡെസ്ക്

മുളപ്പിച്ച പയറിന്റെ ഗുണങ്ങൾ അനവധിയാണ്. സ്ഥിരം കഴിക്കുന്നതല്ലാത്ത രുചികരമായ പോഷകാഹാരങ്ങൾ മുളപ്പിച്ച പയറുപയോഗിച്ച് പാകം ചെയാം. ശരീരത്തിനു ഗുണകരമായ ഏഴ് വിഭവങ്ങൾ ഇതാ

സ്മൂത്തി

മുളപ്പിച്ച പയറും ചീരയും വാഴപ്പഴവും ബദാമും തണുപ്പിച്ച മറ്റു പഴങ്ങളും പാലിനൊപ്പം ചേർത്ത് അതിൽ പ്രോട്ടീൻ പൗഡറുമിട്ട് അടിച്ചെടുത്താൽ തിരക്കുപിടിച്ച രാവിലെകളിൽ ആരോഗ്യകരമായി കഴിക്കാവുന്ന രുചിയേറിയ സ്മൂത്തി റെഡി

മുളപ്പിച്ച പയറും പച്ചക്കറികളും ചേർത്തൊരു പ്രാതൽ

വേവിച്ച ക്വിനോവയോ ചുവന്ന അരിയോ എണ്ണയിൽ വഴറ്റിയ പച്ചക്കറികൾക്കൊപ്പം ഒരു പാത്രത്തിൽ എടുക്കുക. ഇതിലേക്ക് അവൊക്കാഡോയും മുളപ്പിച്ച പയറും ചേർക്കുക. അതിനുമുകളിൽ തഹീനിയോ നിങ്ങൾക്കിഷ്ടപ്പെട്ട സോസോ ഒഴിച്ച് കഴിക്കാം

മുളപ്പിച്ച പയർ ഓംലെറ്റ്

മുളപ്പിച്ച പയർ മുട്ടയുമായി ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം കുരുമുളകും ചീസും വലിയുള്ളി അരിഞ്ഞതും ചേർത്ത് ചൂടായ പാനിൽ ഒഴിച്ച് ഓംലെറ്റ് ഉണ്ടാക്കാം

മുളപ്പിച്ച പയറും ചോറും

നന്നായി വേവിച്ചെടുത്ത ചോറ് മുളപ്പിച്ച പയറും ചിക്കിയ മുട്ടയും ക്യാരറ്റ് കഷണങ്ങളും സോയ സിസോസും ചേർത്ത് കഴിക്കാൻ രുചികരമാണ്

മുളപ്പിച്ച പയറുകറി

തേങ്ങാപ്പാലും ചേർത്ത് തയ്യാറാക്കുന്ന മുളപ്പിച്ച പയറിന്റെ കറി രുചികരമാണ്. കറി പേസ്റ്റും വലിയുള്ളിയും വെളുത്തുള്ളിയും ഒരുമിച്ച്, മഞ്ഞളും ജീരകവും മല്ലിയിലയും ചേർത്ത് പാകം ചെയ്തെടുക്കുക. അതിലേക്ക് കട്ടിയുള്ള തേങ്ങാപ്പാൽ ഒഴിക്കുക. നാനിനൊപ്പമോ ചോറിനൊപ്പമോ കഴിക്കാൻ ബെസ്റ്റാണ് ഈ കറി

മുളപ്പിച്ച പയർ സൂപ്പ്

മുളപ്പിച്ച പയറിനൊപ്പം അടിച്ചെടുത്ത തക്കാളിയും കാരറ്റും മുള്ളങ്കിയും വലിയുള്ളിയും ചേർത്ത് അതിനൊപ്പം റോസ്‌മേരിയും ചേർത്ത് കഴിക്കാം

മുളപ്പിച്ച പയറുപയോഗിച്ച് ഒരു റാപ്പ്

ചപ്പാത്തിയോ നാനോ റൊമാലിയോ എടുത്ത് അതിൽ മുളപ്പിച്ച പയറും ചിക്കനും ചീസും അവക്കാഡോയും ചേർത്ത് അതിനൊപ്പം നാക്കോസോ പെരിപെരി ഫ്രൈകളും ചേർത്ത് കഴിക്കാം