സ്നേഹ ബന്ധത്തിൽ ഈ പ്രശ്‌നങ്ങള്‍ ഉണ്ടോ? ധൈര്യമായി പുറത്തു കടക്കാം

വെബ് ഡെസ്ക്

മ​നു​ഷ്യ​ജീ​വി​ത​ത്തി​ലെ മ​നോ​ഹ​ര​മാ​യ വി​കാ​ര​ങ്ങ​ളി​ലൊ​ന്നാ​ണ് പ്രണയം. എല്ലാവരുടെയും പ്രണയജീവിതവും അനുഭവങ്ങളും ഒരുപോലെയാകണമെന്നില്ല

പ്രണയബന്ധത്തിൽ അടിക്കടി പ്രശ്ങ്ങൾ നേരിടുന്നുണ്ടെങ്കിൽ കാര്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് അതിൽ നിന്ന് പിന്മാറേണ്ടത് ഇരുകൂട്ടർക്കും അത്യാവശ്യമാണ്

പ്രണയബന്ധം ശരിയായ മാർഗത്തിലൂടെയാണോ സഞ്ചരിക്കുന്നതെന്ന് വിലയിരുത്തേണ്ടത് അത്യാവശ്യമാണ്

ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനം പരസ്പരമുള്ള കമ്മ്യൂണിക്കേഷൻ ആണ്. അത് നിലച്ചാൽ സ്നേഹ ബന്ധം തുടർന്ന് കൊണ്ട് പോകുന്നതിൽ കാര്യമില്ല

ബന്ധങ്ങളിൽ വിട്ടുവീഴ്ചകൾ വേണ്ടിവരുക സ്വാഭാവികമാണ്. എന്നാൽ നി​ങ്ങ​ളു​ടെ ഇ​ഷ്​​ട​ങ്ങ​ളെല്ലാം മാ​റ്റി​വെ​ച്ച് പ​ങ്കാ​ളി​യു​ടെ ഇ​ഷ്ട​ങ്ങ​ൾ​ക്ക് മാത്രമനു​സരിച്ച് ജീ​വി​ക്കേ​ണ്ടി​വ​രു​ന്നെങ്കി​ൽ ആ ബന്ധം തുടരേണ്ടതില്ല

ഒപ്പമുള്ളയാളെ പ്രശംസിക്കുക എന്നത് വലിയ കാര്യമാണ്. എന്നാല്‍ നിങ്ങള്‍ക്ക് അത് സാധിക്കുന്നില്ല എങ്കില്‍ അതും നിങ്ങളുടെ ബന്ധത്തിന്റെ പരാജയമാണ്

നിങ്ങളുടെ പങ്കാളിയുമായി സ്നേഹ ബന്ധം നിലനിർത്തുന്നതിന് ശാരീരികവും വൈകാരികവുമായ അടുപ്പം അത്യാവശ്യമാണ്. അത് തുടരാൻ കഴിയുന്നില്ലെങ്കിൽ ആ ബന്ധം അവസനിപ്പിക്കാൻ മടി കാണിക്കരുത്

പങ്കാളിയെക്കുറിച്ച് എപ്പോഴും നെഗറ്റീവ് ചിന്തകൾ മാത്രമുണ്ടാകുന്നതും സ്നേഹ ബന്ധത്തെ മുന്നോട്ട് നയിക്കില്ല

ചെറിയ കാരണങ്ങളുടെ പേരില്‍ എപ്പോഴും പിരിയണമെന്ന ആഗ്രഹം നിങ്ങളില്‍ ഉണ്ടാവാറുണ്ടോ? ബന്ധത്തിന്റെ ദൃഢത ഇല്ലായ്മയാണ് അവ സൂചിപ്പിക്കുന്നത്. ആര്‍ക്കോ വേണ്ടിയെന്ന പോലെയാണ് നിങ്ങളുടെ സംസാരമെങ്കില്‍ ബന്ധം തകര്‍ച്ചയുടെ വക്കിലെത്തിയിരിക്കുന്നു എന്ന് മനസിലാക്കണം