കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാം; ഈ വിദ്യകൾ പരീക്ഷിക്കാം

വെബ് ഡെസ്ക്

കണ്ണുകൾ നമ്മുടെ ശരീരത്തിന്റെ ഒരു സുപ്രധാന ഭാഗമാണ്. കൃത്യമായ പരിചരണം കണ്ണുകൾക്ക് നൽകിയില്ലെങ്കിൽ അത് നമ്മുടെ കാഴ്ചയെ പ്രതികൂലമായി ബാധിക്കും. കണ്ണുകൾ വൃത്തിയായി സൂക്ഷിക്കാൻ ചില വിദ്യകൾ ഇതാ

പോഷക സമ്പുഷ്ടമായ ഭക്ഷണക്രമം

കാരറ്റ്, ഇല ഭക്ഷണങ്ങൾ, സിട്രസ് പഴങ്ങൾ, നട്സ്, സീഡ്‌സ് തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവയിൽ കണ്ണിനാവശ്യമായ വിറ്റാമിനുകളും മിനറലുകളും ഉൾപ്പെട്ടിരിക്കുന്നു.

സ്ഥിരമായി കണ്ണ് പരിശോധിക്കുക

കുറച്ച് മാസങ്ങൾ കൂടുമ്പോൾ നേത്രവിദഗ്‌ധനെ സ്ഥിരമായ സന്ദർശിക്കുകയും കണ്ണ് പരിശോധിക്കുകയും ചെയ്യുക. ആവശ്യമായ ചെക്കപ്പുകളും മറ്റും നടത്തി കണ്ണിന്റെ ആരോഗ്യം ഉറപ്പാക്കുക. ആവശ്യമെങ്കിൽ മരുന്നുകൾ കഴിക്കുക

വൃത്തിയായി സൂക്ഷിക്കുക

കണ്ണുകൾ വൃത്തിയായി സൂക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. വൃത്തിയായി കൈകൾ കഴുകിയശേഷം മാത്രമേ കണ്ണുകളിൽ തൊടാനും മറ്റും പാടുള്ളൂ. ബാക്‌ടീരിയകളും വൈറസുകളും മറ്റും പടരുന്നത് ഒഴിവാക്കാൻ ഇതുവഴി സാധിക്കും

ആവശ്യത്തിന് വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുന്നത് കണ്ണുകൾ വരളുന്നത് തടയുകയും കണ്ണുനീരിന്റെ ഉല്പാദനത്തെ സഹായിക്കുകയും ചെയ്യുന്നു. കണ്ണുകൾ വരളുന്നത് പല തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നു

കണ്ണുകൾക്കുള്ള വ്യായാമങ്ങൾ ചെയ്യാം

കാണുകൾക്കുള്ള വ്യായാമങ്ങൾ കണ്ണുമായി ബന്ധപ്പെട്ട പേശികളെ ബലപ്പെടുത്തുക, നിങ്ങളെ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുക, കണ്ണുകളുടെ ചലനത്തെ സുഗമമാക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നു. ശരിയായി ഇത്തരം വ്യായാമങ്ങൾ ചെയ്യുകയാണെങ്കിൽ അത് ദീർഘ കാലത്തേക്ക് സഹായം ചെയ്യുന്നു.

കൃത്യമായ ലൈറ്റിങ് ഉപയോഗം

ലാപ്ടോപ്പ്, ഫോൺ എന്നിവ ഉപയോഗിക്കുമ്പോഴും പുസ്തകം വായിക്കുമ്പോഴും ലൈറ്റിങ് വളരെ പ്രധാനമാണ്. മങ്ങിയതോ അമിതമായ തെളിച്ചമുള്ളതോ ആയ ലൈറ്റിന് കീഴിൽ ഇരിക്കാതിരിക്കുക

സൺഗ്ലാസുകൾ ഉപയോഗിക്കാം

കണ്ണിന് ഹാനികരമായ രശ്മികളിൽനിന്ന് കണ്ണുകളെ സമരസഖിക്കുന്നതിനുള്ള ഫലപ്രദമായ മാർഗമാണ് സൺഗ്ലാസ്സുകൾ ധരിക്കുന്നത്. ഇത്തരം രശ്മികൾ നേരിട്ട് കണ്ണിൽ അടിക്കുന്നത് നിരവധി പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്

സ്ക്രീൻ ടൈമിനിടയിൽ ഇടവേളകൾ എടുക്കുക

തുടർച്ചയായി ഫോണും മറ്റും ഉപയോഗിക്കുന്നത് കണ്ണുകൾക്ക് സമ്മർദമുണ്ടാക്കുന്നു. കാഴ്ചശക്തി കാലക്രമേണ നഷ്ടപ്പെടുന്നതിന് ഇതുകാരണമാകാം