മണവാട്ടിയാകാൻ തയ്യാറെടുക്കുകയാണോ? മുഖസൗന്ദര്യം സംരക്ഷിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

വെബ് ഡെസ്ക്

പുഷ്ടിയുള്ളതും മിനുസമാർന്നതുമായ ചർമത്തിന് ഹൈലൂറോണിക് ആസിഡ് പോലുള്ള ചേരുവകൾ അടങ്ങിയ ഉയർന്ന നിലവാരമുള്ള മോയ്സ്ചറൈസർ ക്രീമുകൾ ഉപയോഗിക്കുക

ചർമത്തിലെ സ്വാഭാവികമായ എണ്ണമയം നിലനിർത്തി മുഖം വരളുന്നതിൽനിന്ന് തടയാൻ മൃദുവായതും ജലാംശയം ഉള്ളതുമായ ക്ലെൻസറുകൾ തിരഞ്ഞെടുക്കുക

ചർമത്തിന്റെ ഉപരിതലത്തിലെ മൃതകോശങ്ങളെയും കെട്ടിക്കിടക്കുന്ന അഴുക്കും നീക്കം ചെയ്യുന്നതിന് എക്സ്ഫോളിയേഷൻ ചെയ്യുക. ഇത് അമിതമാകാതിരിക്കാനും ശ്രദ്ധിക്കുക

ആൻ്റിഓക്‌സിഡൻ്റുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമായ സമീകൃതാഹാരം നിലനിർത്തുക. ആവശ്യമെങ്കിൽ സപ്ലിമെൻ്റുകൾ പരിഗണിക്കുക

ചർമത്തിലെ ജലാംശം നിലനിർത്താനും വിഷവസ്തുക്കളെ പുറന്തള്ളാനും ധാരാളം വെള്ളം കുടിക്കുക

ചർമത്തിന് ഹാനികരമായ അൾട്രാവയലറ്റ് രശ്മികളും അകാല വാർധക്യവും സംരക്ഷിക്കാൻ ശൈത്യകാലത്ത് പോലും ബ്രോഡ്-സ്പെക്ട്രം സൺസ്ക്രീൻ ദിവസവും പ്രയോഗിക്കുക

യോഗ, ധ്യാനം, അല്ലെങ്കിൽ പതിവ് വ്യായാമം എന്നിവ പോലുള്ള പരിശീലനങ്ങളിലൂടെ സമ്മർദ്ദം നിയന്ത്രിക്കുക

നിങ്ങളുടെ ചർമത്തിന് അനുയോജ്യമാക്കാനും ആരോഗ്യകരമായ തിളക്കം നിലനിർത്താനും സ്ഥിരമായ ചർമസംരക്ഷണ ദിനചര്യ ഉണ്ടാക്കുക