നിങ്ങളും ബ്യൂട്ടി ട്രെന്‍ഡിന് പിന്നാലെയാണോ? ദോഷങ്ങള്‍ അറിയാം

വെബ് ഡെസ്ക്

സൗന്ദര്യം വര്‍ധിപ്പിക്കാന്‍ പല കാര്യങ്ങളും പരീക്ഷിക്കുന്നവരാണ് പലരും. പ്രത്യേകിച്ചും സാമൂഹ്യ മാധ്യമങ്ങളില്‍ കാണുന്ന പല ട്രെന്‍ഡുകളും സ്വന്തം ശരീരത്തില്‍ പരീക്ഷിക്കുന്ന പ്രവണത ഇന്ന് കൂടിവരുന്നുണ്ട്

പ്രത്യാഘാതങ്ങള്‍ ചിന്തിക്കാതെ പല ട്രെന്‍ഡുകളും പരീക്ഷിക്കുന്നതിലൂടെ ഉദ്ദേശിച്ചതില്‍നിന്നു നേര്‍വിപരീതമായ ഫലമായിരിക്കും ലഭിക്കുന്നത്

ഇത്തരത്തില്‍ നാം മുഖത്ത് പരീക്ഷിക്കാനോ ഉപയോഗിക്കാനോ പാടില്ലാത്ത ചില ബ്യൂട്ടി ട്രെന്‍ഡുകള്‍ പരിശോധിക്കാം

പശ ഉപയോഗിച്ച് മുഖത്തെ ചെറിയ കറുത്ത രോമങ്ങള്‍ (ബ്ലാക്ക് ഹെഡ്‌സ്) കളയുന്നതിന്റെ വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ പശ ഉപയോഗിക്കുന്നത് മുഖത്ത് പാടുകള്‍ വരാനോ, ചെറിയ മുറിവുകള്‍ വരാനോ കാരണമാകും

മുഖം തിളങ്ങുന്നതിനും വൃത്തിയാകുന്നതിനും വേണ്ടി പീല്‍ ഓഫ് മാസ്‌കുകള്‍ ഉപയോഗിക്കാറുണ്ട്. പ്രകൃതിദത്തവും അല്ലാത്തതുമായ പീല്‍ ഓഫ് മാസ്‌കുകള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ കെമിക്കല്‍ പീലുകള്‍ മുഖത്ത് ഉപേയോഗിക്കുന്നത് അപകടമാണ്. ഇത് ചിലപ്പോള്‍ മുഖത്ത് പൊള്ളലുണ്ടാകാന്‍ കാരണമാകുന്നു

ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഉപയോഗിക്കുന്ന സ്പ്രേ മുഖത്ത് അടിക്കാതെ നോക്കുക. ഇത് മുഖത്തെ ചര്‍മത്തിന് കേടുപാടുകളുണ്ടാക്കും

മുഖത്ത് ക്രിയോസ്റ്റിക്‌സ് പ്രയോഗിക്കുന്നതും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുവെന്നാണ് വിദഗ്ധാഭിപ്രായം. പകരം തണുത്ത സ്പൂണുകള്‍ ഉപയോഗിക്കാം