ഈ പാനീയങ്ങള്‍ ശീലമാക്കൂ; പ്രമേഹത്തെ അകറ്റി നിര്‍ത്തൂ

വെബ് ഡെസ്ക്

/ജീവിതശൈലി രോഗങ്ങളില്‍ പ്രധാനിയാണ് പ്രമേഹം. ഇന്ത്യയില്‍ തന്നെ 7.5 കോടിയോളം പേർ പ്രമേഹ രോഗി കളാണെന്നാണ് പഠനം പറയുന്നത്

രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നതാണ് പ്രമേഹ രോഗത്തിന്റെ കാരണം . രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായാണ് പലരും കാണുന്നത്.

ചില പാനീയങ്ങള്‍ ശീലമാക്കുന്നതിലൂടെ ശരീരത്തിലെ പഞ്ച സാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും ഏതൊക്കെയാണ് ആ പാനീയങ്ങളെന്ന് നോക്കാം .

നെല്ലിക്ക ജ്യൂസ്

നെല്ലിക്ക ഭക്ഷണത്തിന്റെ ഭാഗമാക്കാന്‍ പ്രമേഹരോഗികളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം നെല്ലിക്കയിലെ പ്രമേഹത്തെ ചെറുക്കാന്‍ സഹായിക്കുന്ന പോഷകഗുണങ്ങളാണ്

ചിയാ സീഡ്സ് ഇട്ട് തിളപ്പിച്ച വെളളം

ഫൈബർ, പ്രോട്ടീന്‍, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ കൊണ്ട് സമ്പന്നമായ ചിയാ സീഡ്സ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.

തുളസിയിട്ട ചായ

പ്രമേഹത്തെയും അതിന്റെ സങ്കീര്‍ണ്ണതകളേയും നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഹൈപ്പോഗ്ലൈസെമിക് ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ തുളസിയിലുണ്ട്. ചായ ഉണ്ടാക്കുമ്പോള്‍ തുളസിയില യിടുന്നത് നല്ലതായിരിക്കും

ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം

ഉലുവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില്‍ സഹായിക്കും. പ്രകൃതിദത്ത ഫൈബറായ ഗാലക്ടോമാനന്‍ രക്തത്തിലേക്ക് പഞ്ചസാരയുടെ ആഗിരണം ചെയ്യുന്നത് കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്‍സുലിന്റെ ഉത്പാദനത്തിന് പ്രേരിപ്പിക്കുന്ന അമിനോ ആസിഡുകളും ഉലുവയില്‍ അടങ്ങിയിട്ടുണ്ട്

മല്ലിയിട്ട വെള്ളം

മല്ലിവിത്തുകളില്‍ അടങ്ങിയ ഫ്‌ളേവനോയ്ഡുകള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. മല്ലി ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് പ്രമേഹരോഗികള്‍ക്ക് ഗുണം ചെയ്യും