ചര്‍മ സംരക്ഷണത്തിന്‌ ഈ പാനീയങ്ങള്‍ ശീലമാക്കാം

വെബ് ഡെസ്ക്

ക്രീമുകളും ഓയിന്‍മെന്റുകളുമാണ് ചര്‍മ സംരക്ഷണത്തിനായി നമ്മള്‍ തിരഞ്ഞെടുക്കുക. എന്നാല്‍ ഇവയുടെ ഉപയോഗം കൊണ്ടു മാത്രം ചര്‍മ സംരക്ഷണം പൂര്‍ണമാകില്ല.

എന്താക്കെ ചെയ്തിട്ടും ചര്‍മം മങ്ങിയതായി അനുഭവപ്പെടുന്നുണ്ടോ? ആരോഗ്യകരവും തിളക്കവുമുള്ളതാക്കി നിങ്ങളുടെ ചര്‍മത്തെ എങ്ങനെ സംരക്ഷിക്കാമെന്ന് പരിശോധിക്കാം

ഭക്ഷണത്തിലൂടെയും പാനീയങ്ങളിലൂടെയും നമ്മുടെ ചര്‍മം തിളക്കമുള്ളതാക്കാം . രാവിലെ തന്നെ ഈ പാനീയങ്ങള്‍ ശീലമാക്കി നോക്കൂ . മാറ്റം തീര്‍ച്ചയായും അനുഭവപ്പെടും

നാരങ്ങാ വെള്ളം

വിറ്റാമിന്‍ സിയുടെ ഉറവിടമായി നാരങ്ങയുടെ വെള്ളം കുടിക്കുന്നത് ചര്‍മത്തിന് മികച്ച ഫലം നല്‍കും. ചെറുചൂടുവെള്ളത്തില്‍ അല്‍പം നാരങ്ങാനീര് ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്

ഗ്രീന്‍ ടീ

ഒരു ഗ്ലാസ് ചായയോ കാപ്പിയോ കഴിച്ചായിരിക്കും നിങ്ങളുടെ ഒരു ദിവസം തുടങ്ങുന്നത്. സാധാരണ ചായക്കു പകരം ഒരു കപ്പ് ഗ്രീന്‍ ടീ ഉപയോഗിച്ചു നോക്കൂ മാറ്റമുണ്ടാകും. ധാരാളം ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഗ്രീന്‍ ടീ.

മഞ്ഞള്‍ വെള്ളം

നാട്ടില്‍ വലിയ പ്രചാരമുള്ള മഞ്ഞള്‍ വെള്ളം അണുബാധയെ ചെറുക്കാന്‍ തിരഞ്ഞെടുക്കാവുന്നതാണ്. ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ക്ക് പേരുകേട്ട മഞ്ഞള്‍ പാനീയം ചര്‍മത്തിനു ഗുണം ചെയ്യും.

നെല്ലിക്കാ ജ്യൂസ്

പോഷകങ്ങളുടെ കലവറയായ നെല്ലിക്കയുടെ ജ്യൂസ് വിറ്റാമിന്‍ സിയാല്‍ സംപുഷ്ടമാണ്.

തേങ്ങാ വെള്ളം

ചര്‍മത്തിനുണ്ടാകുന്ന വരള്‍ച്ച ഇല്ലാതാക്കാനും ഈര്‍പ്പം നിലനിര്‍ത്താനും തേങ്ങാവെള്ളം ഉപയോഗിക്കുന്നതിലൂടെ സാധിക്കും