നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്ത് തളർന്നോ? കരുതാം ആരോഗ്യം

വെബ് ഡെസ്ക്

രാവും പകലുമില്ലാതെ ജോലികളില്‍ ഏർപ്പെടുന്നവരാണ് കൂടുതല്‍ പേരും

തുടർച്ചയായി ഉറക്കമൊഴിച്ചിരുന്ന് ജോലി ചെയ്യുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്

നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ എങ്ങനെയാണ് ആരോഗ്യത്തെ പരിപാലിക്കേണ്ടതെന്ന് അറിയാമോ?

രാത്രിയില്‍ ജോലി ചെയ്യുമ്പോഴും ധാരാളം വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ഇത് നിങ്ങളെ ഉണർന്നിരിക്കാനും ഏകാഗ്രത മെച്ചപ്പെടുത്താനും സഹായിക്കും

രാത്രിയിൽ ഉറക്കം നഷ്ടപ്പെടുകയാണെങ്കില്‍ പകല്‍ സമയങ്ങളില്‍ വിശ്രമിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം

നല്ല ആരോഗ്യത്തിന് പോഷകസമൃദ്ധമായ ഭക്ഷണം അനിവാര്യമാണ്. രാത്രി ഭക്ഷണത്തില്‍ നട്സ്, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഉള്‍പ്പെടുത്തണം. ദഹിക്കാൻ ബുദ്ധിമുട്ടുള്ള ഭക്ഷണങ്ങള്‍ കുറയ്ക്കണം

സമ്മർദം കുറയ്ക്കാന്‍ ഇടവേളകളെടുത്ത് ജോലി ചെയ്യുന്നത് ഗുണം ചെയ്യും

കൃത്യമായ വ്യായാമവും നൈറ്റ് ഷിഫ്റ്റിലെ സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും