ഈ അഞ്ച് ശീലങ്ങള്‍ ഉപേക്ഷിക്കൂ; മുടിയുടെ ആരോഗ്യം വർധിക്കും

വെബ് ഡെസ്ക്

മാറിമറിയുന്ന കാലാവസ്ഥയ്ക്കിടയില്‍ മുടിയുടെ പരിപാലനം പ്രധാനമാണ്. ആരോഗ്യമുള്ള മുടിയുണ്ടെങ്കില്‍ കൊഴിച്ചില്‍, പൊട്ടല്‍, ഉള്ളില്ലായ്മ എന്നീ പ്രശ്നങ്ങള്‍ ഒഴിവാക്കാനാകും

ജീവിതത്തിലെ ചില ശൈലികള്‍ മുടിയുടെ ആരോഗ്യത്തെ ബാധിക്കാനിടയുണ്ട്. അവ ഒഴിവാക്കിയാല്‍ മുടിയുടെ ആരോഗ്യം മാത്രമല്ല വളർച്ചയും മെച്ചപ്പെടും

പതിവായി കഴുകുന്നത് മുടിയിലെ സ്വഭാവികമായുള്ള എണ്ണയുടെ അംശം ഇല്ലാതാക്കുക മാത്രമല്ല തലയോട്ടി വരണ്ടതാക്കുകയും ചെയ്യുന്നു. ഇത് താരന്‍, മുടികൊഴിച്ചില്‍ എന്നിവയിലേക്ക് നയിക്കും

ചൂടുവെള്ളം ഉപയോഗിച്ച് മുടി കഴുകുന്നതും മുടികൊഴിച്ചിലിന് കാരണമാകും. ചെറിയ ചൂടുള്ള വെള്ളം ഉപയോഗിക്കുന്നതാണ് ഉത്തമം

നനവുള്ള മുടി ചീകുന്നത് ഒഴിവാക്കുക. മുടി കഴുകുന്നതിന് മുന്‍പ് ചീകി വൃത്തിയാക്കുന്നതാണ് നല്ലത്

Lifestock

മുടിയില്‍ പരീക്ഷണങ്ങള്‍ നടത്താതിരിക്കുക. ഇത് മുടിയുടെ സ്വഭാവികമായുള്ള ആരോഗ്യത്തെ ഇല്ലാതാക്കിയേക്കും

മുടിയ്ക്ക് ജലാംശവും പോഷകങ്ങളും ആവശ്യമാണ്. എണ്ണയുടെ ഉപയോഗം ഇതിനുള്ള പരിഹാരമാണ്