പഴത്തൊലി കളയല്ലേ; ഗുണമേറെയുണ്ട്

വെബ് ഡെസ്ക്

പഴം കഴിച്ച് തൊലി കളയുക അതാണ് നമ്മുടെയെല്ലാം പതിവ് രീതി. എന്നാല്‍ അങ്ങനെ തള്ളിക്കളയേണ്ട ഒന്നല്ല പഴത്തൊലി.

രുചിയുള്ള പഴത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന പണി മാത്രമല്ല. അറിഞ്ഞ് ഉപയോഗിച്ചാല്‍ പല ഗുണങ്ങളും തരും പഴത്തൊലി.

പൊട്ടാസ്യം ഫോസ്ഫറസ്, കാല്‍സ്യം തുടങ്ങിയ പോഷകങ്ങള്‍ പഴത്തൊലിയില്‍ ധാരാളം അടങ്ങിയിരിക്കുന്നു. ചെറിയ കഷ്ണങ്ങളായി മുറിച്ച് ചെടികള്‍ക്കിടയിലിട്ടാല്‍ അത് നല്ല വളമായി മാറും

പഴത്തൊലിയുടെ ഉള്‍വശം അഞ്ച് മിനുട്ട് പല്ലില്‍ ഉരസുക. തൊലിയിലെ ധാതുക്കള്‍ ക്രമേണ പല്ല് വെളുക്കാന്‍ സഹായിക്കും

വെള്ളി ആഭരണങ്ങള്‍ക്ക് തിളക്കം കൂട്ടാനും പഴത്തൊലി ഉപയോഗിക്കാം

ലെതര്‍ ഷൂ തിളങ്ങാനും പഴത്തൊലിയുടെ ഉള്‍വശം സഹായിക്കും

വരണ്ടതോ പരുക്കനായതോ ആയ ചര്‍മത്തില്‍ പഴത്തൊലിയുടെ ഉള്‍വശം ഉരസുക. ചര്‍മം ഏറെ മൃദുവാക്കാന്‍ ഇത് സഹായിക്കും

ചെടികളില്‍ നിന്ന് കീടങ്ങളെ അകറ്റാനും പഴത്തൊലി ഉപയോഗിക്കാം. മാത്രമല്ല നല്ലൊരു കമ്പോസ്റ്റ് വളമായും ഉപയോഗപ്പെടുത്താം

മുഖക്കുരുവുള്ള ഇടങ്ങളില്‍ പഴത്തൊലിയുടെ ഉള്‍വശം കൊണ്ട് സ്‌ക്രബ് ചെയ്യുന്നത് മുഖക്കുരു നിയന്ത്രിക്കാൻ സഹായിക്കും