മഞ്ഞ നിറത്തോടും ചീസിനോടും വരെ ഭയം: വിചിത്രമായ ചില ഫോബിയകൾ ഇതാ

വെബ് ഡെസ്ക്

പല തരത്തിലുള്ള ഫോബിയകളുള്ള ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ഉയരവും ഇരുട്ടും എല്ലാം ഇതിൽ പെടുന്നു. എന്നാൽ വളരെ വിചിത്രമായ ചില ഫോബിയകളും ലോകത്തുണ്ട്

അറാക്കിബ്യുട്ടിറോ ഫോബിയ: വായയുടെ മുകളിൽ പീനട്ട് ബട്ടർ ഒട്ടിപ്പിടിക്കുന്നതിനോടുള്ള ഭയമാണിത്. നമുക്ക് തമാശയായി തോന്നുമെങ്കിലും ഇത് അനുഭവിക്കുന്നവർ കടുത്ത ഉത്കണ്ഠയിലൂടെയാണ് കടന്നുപോവുക

നോമോഫോബിയ: മൊബൈൽ ഫോൺ ഇല്ലതെയോ മൊബൈൽ ഫോണിന്റെ സമ്പർക്കം അല്ലാതെയോ ജീവിക്കേണ്ടി വരുമോയെന്ന ഭയം. സാങ്കേതിക വിദ്യകൾ ധാരാളമായി വളർന്ന പുതിയ ലോകത്ത്, ഈ ഭയം കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്

സാന്തോഫോബിയ: മഞ്ഞ നിറത്തോടുള്ള ഭയമാണിത്. ഈ ഫോബിയ ഉള്ളവർ മഞ്ഞ നിറത്തിലുള്ള പൂക്കൾ മുതൽ വസ്ത്രങ്ങൾ വരെ ഒഴിവാക്കും. സൂര്യപ്രകാശം പോലും ഉത്കണ്ഠക്ക് കാരണമായേക്കാം

ട്യൂറോഫോബിയ: ചീസിനോടുള്ള ഭയം. പലതരം ചീസ്, ചീസ് കാണുന്നത്, മണം, രുചി എന്നിവയെക്കുറിച്ചെല്ലാം ഈ ഫോബിയ ഉള്ളവർക്ക് ഭയമുണ്ടായേക്കാം

പോഗോനോഫോബിയ: താടിയെക്കുറിച്ചുള്ള ഭയം. ഈ ഫോബിയയുള്ള ആളുകൾ താടിയുള്ള ആളുകളെ ഒഴിവാക്കാൻ ശ്രമിക്കും. ദൈനദിന ജീവിതത്തിൽ ഈ അവസ്ഥ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു.

ഒപ്‌റ്റോഫോബിയ: കണ്ണ് തുറക്കാനുള്ള ഭയം. ഈ അപൂർവമായ ഫോബിയ നമ്മുടെ ജീവിതത്തെയും ദൈനംദിന ജീവിതത്തെയും വളരെ മോശമായി ബാധിക്കുന്നു