ഇന്‍ട്രോവേര്‍ട്ടുകളെ തള്ളിക്കളയേണ്ട, ജോലിയില്‍ കരുത്തരാണവര്‍

വെബ് ഡെസ്ക്

മൗനം, ശക്തം

ജോലിസ്ഥലത്ത് എപ്പോഴും ശ്രദ്ധിക്കപ്പെടുക ആക്ടീവായ ജീവനക്കാരാണ്. എന്നാല്‍ അമിത പ്രകടനങ്ങളില്ലെങ്കിലും സ്വന്തം ജോലിയില്‍ മികവ് തെളിയിക്കുന്നവരാണ് ഇന്‍ട്രോവേര്‍ട്ടുകള്‍.

സൂക്ഷമത

ഒരേ സമയം വ്യത്യസ്ത ജോലികള്‍ കാര്യക്ഷമതയോടെ ചെയ്യാന്‍ കഴിയുന്നവരാണ് മിക്ക ഇന്‍ട്രോവേര്‍ട്ടുകളും.

സ്വയം പര്യാപതത

അധികമാരുടെയും സഹായം തേടാതെ സ്വന്തം ടാസ്‌കുകള്‍ ചെയ്തു തീര്‍ക്കാന്‍ കഴിവുള്ളവരാണ് ഇന്‍ട്രോവേര്‍ട്ടുകള്‍.

മികച്ച ആശയവിനിമയം

സംസാരം കുറവാണെങ്കിലും ഒരു ആശയം പങ്കുവയ്ക്കുന്നതിന് മുന്‍പ് നന്നായി ചിന്തിക്കുന്നവര്‍

മികച്ച കേള്‍വിക്കാര്‍

മികച്ച കേള്‍വിക്കാരാണ് ഇന്‍ട്രോവേര്‍ട്ടുകള്‍. മറ്റുള്ളവര്‍ പറയുന്നത് ശ്രദ്ധയോടെ കേട്ടിരിക്കാന്‍ ഇത്തരക്കാര്‍ക്ക് കഴിയും. ടീം വര്‍ക്കുകളില്‍ ഇത്തരക്കാരുടെ സാന്നിധ്യം കൂട്ടുത്തരവാദിത്തം വര്‍ധിപ്പിക്കും.

സര്‍ഗാത്മകത

പൊതു ഇടങ്ങളില്‍ പിന്‍വലിയുന്നവരാണെങ്കിലും സ്വന്തം മേഖലയില്‍ സര്‍ഗാത്മകതയോടെ പ്രവര്‍ത്തിക്കും

ആഴത്തില്‍ പഠിക്കുന്നവര്‍

താത്പര്യമുള്ള വിഷയങ്ങളെ ആഴത്തില്‍ പഠനവിഷയമാക്കാന്‍ സമയ പരിധിയില്ലാതെ പ്രവര്‍ത്തിക്കും.

സഹാനുഭൂതി

സഹാനുഭൂതിയോടെ പ്രവര്‍ത്തിക്കുന്നവരാണ് ഇന്‍ട്രോവേര്‍ട്ടുകള്‍. മറ്റുള്ളവരെ സഹായിക്കാനും പ്രശ്‌നങ്ങള്‍ മനസിലാക്കി കൂടെ നില്‍ക്കാനും ശ്രമിക്കും.

കരുത്തര്‍, ജോലിയോട് നീതി പുലര്‍ത്തുന്നവര്‍

ചെയ്യുന്ന ജോലിയോട് പൂര്‍ണമായും നീതി പുലര്‍ത്തുന്നവരാണ് ഇന്‍ട്രോവേര്‍ട്ട് സ്വഭാവക്കാര്‍.