തിങ്കളാഴ്ചകളിൽ ഹൃദയാഘാത സാധ്യത കൂടുതലോ?; ആരോഗ്യവിദഗ്ധര്‍ പറയുന്നത്

വെബ് ഡെസ്ക്

തിങ്കളാഴ്ചകളിൽ ഹൃദയാഘാത സാധ്യത കൂടുതലെന്ന് ആരോഗ്യവിദഗ്ധര്‍. ബ്രിട്ടീഷ് കാർഡിയോവാസ്‌ക്കുലർ സൊസൈറ്റി കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്

ഹൃദയാഘാതങ്ങളില്‍ ഏറ്റവും അപകടകരമായ സ്റ്റെമിയെക്കുറിച്ചാണ് പഠനത്തില്‍ പറയുന്നത്. എസ്ടി- സെഗ്മന്റ് എലവേഷന്‍ മയോകാർഡിയല്‍ ഇന്‍ഫാർക്ഷന്‍ എന്നതാണ് സ്റ്റെമിയുടെ പൂർണരൂപം

ഹൃദയത്തിലേക്കുള്ള പ്രധാന രക്തക്കുഴലില്‍ ഉണ്ടാകുന്ന തടസ്സമാണ് സ്റ്റെമിയ്ക്ക് കാരണമാകുന്നത്

അവധി ദിവസത്തിന് ശേഷം തിങ്കളാഴ്ചകളില്‍ ദിനചര്യയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റമാണ് ഹൃദയാഘാത സാധ്യത കൂടുതലാകാൻ കാരണമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഉറക്കം, വ്യായാമം, ഭക്ഷണം എന്നിവയിലെ മാറ്റം ഇതിന് കാരണമാകാം

ശരിയായ ഭക്ഷണരീതിയിലൂടെ ഒരു പരിധിവരെ പ്രതിരോധിക്കാനാകും. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിലുൾപ്പെടുത്തുക, ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക എന്നിവ ചെയ്ത് ഹൃദയാഘാത സാധ്യത നിയന്ത്രിക്കാം

ഒരു ദിവസം ഏഴ് മുതല്‍ എട്ട് മണിക്കൂർ വരെ ഉറക്കം ശാരീരിക-മാനസിക ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്

ദിവസവും 150 മിനിറ്റ് വ്യായാമം ചെയ്യുന്നത് ശരീരഭാരം ആരോഗ്യത്തോടെ നിലനിർത്താനും അസുഖങ്ങള്‍ കുറയ്ക്കാനും സഹായിക്കും. പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും

രക്ത സമ്മർദത്തില്‍ കാര്യമായ മാറ്റങ്ങള്‍ കണ്ടാലോ, നെഞ്ച് വേദന, ക്ഷീണം, ഛർദി, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങള്‍ ഉണ്ടെങ്കിലോ ഉടന്‍ തന്നെ ആരോഗ്യ വിദഗ്ധനെ സമീപിക്കേണ്ടതാണ്