കുട്ടികളുടെ ആത്മവിശ്വാസം നശിപ്പിക്കുന്ന കാര്യങ്ങള്‍

വെബ് ഡെസ്ക്

ഒരു കുട്ടിയുടെ വളര്‍ച്ചയില്‍ പ്രധാനപ്പെട്ട ഒന്നാണ് ആത്മവിശ്വാസം. ജീവിതത്തിന്‌റെ ഉയര്‍ച്ച താഴ്ചകള നേരിടാന്‍ സഹായിക്കുന്നത് ഈ ആത്മവിശ്വാസമാണ്

കുട്ടികളുടെ ആത്മവിശ്വാസം നശിപ്പിക്കുന്ന ചില കാര്യങ്ങള്‍ അറിയാം

ആവശ്യമില്ലാതെയുള്ള വിമര്‍ശനം വേണ്ട. ഇത് അവനവനിലുള്ള കഴിവുകളില്‍ വിശ്വാസമില്ലാതാക്കും

കുട്ടികള്‍ക്ക് അമിതസംരക്ഷണം നല്‍കേണ്ട ആവശ്യമില്ല. റിസ്‌കുകള്‍ എടുക്കാനും സ്വയംപര്യാപ്തരാക്കാനും കുട്ടികളെ ശീലിപ്പിക്കണം

കുട്ടികളില്‍ പ്രതീക്ഷ അര്‍പ്പിക്കുകയും അതവരോട് പങ്കുവെയ്ക്കുകയും ചെയ്യാം. എന്നാല്‍ അമിത പ്രതീക്ഷ വിപരീതഫലം സൃഷ്ടിക്കാം. മാതാപിതാക്കളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചില്ലെങ്കില്‍ അവരുടെ ആത്മവിശ്വാസം നഷ്ടമാകുന്നതിലേക്ക് നയിക്കാം

മറ്റ് കുട്ടികളുമായോ സഹോദരങ്ങളുമായോ താരതമ്യം വേണ്ട. ഇത് അവര്‍ക്കിടയില്‍ അസഹിഷ്ണുത ഉണ്ടാക്കാം

അവരുടെ കഴിവുകളെ അംഗീകരിക്കാന്‍ മടി കാട്ടരുത്. ഇത് നേട്ടത്തെ കുറച്ചു കാണാനേ ഉപകരിക്കൂ

സ്‌നേഹവും കരുതലുമൊക്കെ നല്‍കാം. എന്നാല്‍ അമിതമായുള്ള പാംപറിങ് ആത്മവിശ്വാസം നഷ്ടമാക്കാം. ഇത് പ്രതിസന്ധികളെ അതിജീവിക്കാന്‍ സാധിക്കാത്ത സ്ഥിതിവിശേഷം ഉണ്ടാക്കും

അവരെ മനസിലാക്കണമെന്നും വൈകാരിക പിന്തുണ വേണമെന്നും കുട്ടികള്‍ ആഗ്രഹിക്കും. അവരുടെ ഫീലിങ് കണ്ടില്ലെന്നു നടിക്കുന്നത് സുരക്ഷിതരല്ലെന്ന തോന്നല്‍ ഉണ്ടാക്കാം

തെറ്റുകള്‍ സംഭവിക്കുക സ്വാഭാവികമാണ്. ഇതിനായി ക്രൂരമായ ശിക്ഷകള്‍ നല്‍കരുത്