പറയാതിരിക്കാം, കുട്ടികളോട് ഇക്കാര്യങ്ങള്‍

വെബ് ഡെസ്ക്

കുട്ടികളുടെ വളര്‍ച്ചയിലെ ഓരോ ഘട്ടങ്ങളും മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണ്. കുട്ടികളോട് നാം പറയുന്ന ചില കാര്യങ്ങള്‍ അവരുടെ ജീവിതത്തെ തന്നെ ബാധിക്കും

അത്തരത്തില്‍ കുട്ടികളോട് പറയാന്‍ പാടില്ലാത്ത പരാമര്‍ശങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം

കടുത്ത വാക്കുകള്‍

പരുഷമായതോ ആക്രമണോത്സുകമായതോ ആയ വാക്കുകള്‍ കുട്ടികളോട് പറയാതിരിക്കുക. ഇത് കുട്ടികള്‍ക്ക് വൈകാരികമായ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു

മറ്റുള്ളവരുമായുള്ള താരതമ്യപ്പെടുത്തല്‍

കുട്ടികളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് അവരുടെ ആത്മാഭിമാനം കുറയ്ക്കുകയും അതുല്യമായ കഴിവുകളെ ശ്രദ്ധിക്കാനാവാതെ വരികയും ചെയ്യുന്നു

അമിത പ്രശംസ

അമിതമായ പ്രശംസയും പ്രതീക്ഷകളും കുട്ടികളില്‍ സമ്മര്‍ദം സൃഷ്ടിക്കും

വികാരങ്ങളെ അടിച്ചമർത്തല്‍

കരയരുത്, ഇതൊരു വലിയ കാര്യമല്ല തുടങ്ങിയ വാക്യങ്ങള്‍ കുട്ടികളോട് ഉപയോഗിക്കരുത്. ഇത് വൈകാരിക വികാസത്തെ അടിച്ചമര്‍ത്താന്‍ കുട്ടികളെ പഠിപ്പിക്കുന്നു

പാലിക്കാന്‍ സാധിക്കാത്ത വാഗ്ദാനങ്ങള്‍

പാലിക്കാന്‍ സാധിക്കാത്ത വാഗ്ദാനങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നത് കുട്ടികളെ അവിശ്വാസത്തിലേക്ക് നയിക്കുന്നു

അമിതമായ ശകാരങ്ങള്‍

കുട്ടികള്‍ അനുസരണാശീലം പഠിക്കുന്നതിന് വേണ്ടി അമിതമായി ശകാരിക്കുന്നത് ശരിയല്ല. അനുസരണയില്ലാത്ത കുട്ടികള്‍ക്ക് നല്‍കുന്ന അമിതമായ മുന്നറിയിപ്പുകള്‍ കുട്ടികളെ വഴിതെറ്റിക്കും