ശൈത്യകാലത്തെ ഔട്ട്ഡോർ വ്യായാമം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

വെബ് ഡെസ്ക്

രോഗങ്ങൾ പിടിപെടാന്‍ സാധ്യത കൂടിയ കാലമാണ് ശൈത്യകാലം. അതിനാൽ ശാരീരികമായി സജീവമായിരിക്കുകയാണ് പ്രധാനം. തണുത്ത കാലാവസ്ഥയിൽ വ്യായാമം ചെയ്യുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്

ശൈത്യകാലത്ത് പുറത്ത് വ്യായാമം ചെയ്യുമ്പോൾ തണുപ്പിൽ നിന്ന് സ്വയംരക്ഷ നേടാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

വാം അപ്പ്

അന്തരീക്ഷത്തിൽ തണുപ്പ് വർധിക്കുമ്പോൾ പേശികൾ മുറുകാൻ സാധ്യതയയുണ്ട്. നീണ്ട വർക്ക്ഔട്ട് ആരംഭിക്കുന്നതിനു മുൻപ് ലളിതമായ വ്യായാമം ചെയ്ത് തുടങ്ങാം

ഉചിതമായ വസ്ത്രം ധരിക്കുക

ശൈത്യകാലത്ത് തണുപ്പിൽ നിന്നു രക്ഷ നേടാൻ കാലാവസ്ഥയ്ക്ക് അനുസൃതമായി വസ്ത്രം ധരിക്കാൻ ശ്രദ്ധിക്കണം. ചൂട് നിലനിർത്തുന്ന, വിയർപ്പ് അകറ്റാനും കാറ്റിൽ നിന്നു സംരക്ഷണം നൽകാനും സാഹായിക്കുന്ന വസ്ത്രങ്ങൾ വേണം തിരഞ്ഞെടുക്കാൻ

ധാരാളം വെള്ളം കുടിക്കുക

വ്യായാമത്തിന് മുൻപും ശേഷവും വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിലൂടെ നിർജലീകരണം തടയാനാകും

വ്യായാമത്തിനുശേഷം പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുക. ഒപ്പം, തളർന്നുപോകാതിരിക്കാനായി പതിവായി വിശ്രമ സമയങ്ങൾ എടുക്കേണ്ടതും അനിവാര്യമാണ്

വ്യായാമത്തിനു ശേഷമുള്ള സ്ട്രെച്ചിങ്

വ്യായാമത്തിനുശേഷം ശരീരത്തിലെ പേശികൾക്ക് വിശ്രമമേകുവാനും പിരിമുറുക്കം സംഭവിക്കുന്നത് തടയാനും കുറഞ്ഞത് പത്ത് മിനിറ്റ് ദൈർഘ്യമുള്ള സ്ട്രെച്ചിങ് വ്യായാമം ചെയ്യാം