മൈക്രോവേവിൽ ഒരിക്കലും ഈ സാധനങ്ങൾ വെക്കരുത്

വെബ് ഡെസ്ക്

പാചകം ചെയ്യുന്ന എല്ലാവരുടെയും വളരെ അടുത്ത സുഹൃത്താണ് മൈക്രോവേവ്. പല സമയത്തും പാചകം എളുപ്പമാക്കാനും മികച്ചതാക്കാനും മൈക്രോവേവ് സഹായിക്കുന്നു.

എന്നാൽ അതിനും പരിമിതികളുണ്ട്. ചില സാധനങ്ങൾ ഒരിക്കലും മൈക്രോവേവിൽ വെക്കാൻ പാടുള്ളതല്ല.

നമ്മുടെ സുരക്ഷയും മൈക്രോവേവിന്റെ പ്രവർത്തനവും മുന്നിൽ കണ്ട് മൈക്രോവേവിൽ നിന്ന് ഒഴിവാക്കേണ്ട സാധനങ്ങൾ ഇതാ

പ്ലാസ്റ്റിക് പാത്രങ്ങൾ

മൈക്രോവേവ് സേഫ് എന്ന് ലേബല്‍ ചെയ്തിട്ടില്ലാത്ത പാത്രങ്ങൾ ഒഴിവാക്കുക. പ്ലാസ്റ്റിക് പാത്രങ്ങൾ ചൂടാകുമ്പോൾ അവ വിഷ സംയുക്തങ്ങൾ ഭക്ഷണത്തിലേക്ക് ചേർക്കുന്നു.

ലോഹം

ലോഹത്തിന് വൈദ്യുത കാന്തിക തരംഗങ്ങളെ പ്രതിഫലിപ്പിക്കാനും കേന്ദ്രീകരിക്കാനും കഴിയും. ഇത് സ്പാർക്കുകൾ, തീപ്പിടുത്തങ്ങൾ, മൈക്രോവേവിന്റെ മാഗ്നെട്രോണിന് കേടുപാടുകൾ എന്നിവയ്ക്ക് കാരണമാകുന്നു.

മുന്തിരി

മൈക്രോവേവിന്റെ വൈദുത കാന്തിക മണ്ഡലവുമായി സമ്പർക്കം പുലർത്തുന്നത് മുന്തിരിയിൽ ഒരു വൈദ്യുത പ്രവാഹം സൃഷ്ടിക്കുന്നതിന് കാരണമാകും. ഇത് ഉപകരണത്തിൽ തീ പടരാനും കാരണം ആയേക്കാം

തൊലി കളയാത്ത മുട്ടകൾ

തൊലി കളയാതെ മുട്ട ചൂടാകുന്നത് നീരാവി അടിഞ്ഞ് കൂടാൻ ഇടയാക്കുന്നു. ഇത് പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കാം. അതിനാൽ അപകടകരമായ ഇക്കാര്യം ഒഴിവാക്കുക

അലൂമിനിയം ഫോയിൽ

അലുമിനിയം ഫോയിൽ ചൂട് ആഗിരണം ചെയ്യുന്നില്ല. പക്ഷേ അത് പ്രതിഫലിപ്പിക്കുന്നുണ്ട്. സ്പാർക്കുകൾ ഉണ്ടാകാൻ ഇത് കാരണമാകുന്നു. തീപിടുത്ത സാധ്യതയുമുണ്ട്.