കൊതുകുകള്‍ ശല്യം രൂക്ഷമാണോ? തുരത്താനുള്ള മാര്‍ഗങ്ങളിതാ

വെബ് ഡെസ്ക്

കാലാവസ്ഥ എന്തായാലും കൊതുകുകള്‍ എന്നും പൊതു ശല്യമായി മാറാറുണ്ട്

കൊതുകുകളെ പ്രതിരോധിക്കാന്‍ പല വഴികളും നാം പ്രയോഗിക്കാറുണ്ടെങ്കിലും പലതും ഗുണമുണ്ടാകാറില്ല. കൊതുകുകളെ തുരത്താനുള്ള ചില മാര്‍ഗങ്ങള്‍ നമുക്ക് നോക്കാം

കര്‍പ്പൂരം

കുറച്ച് കര്‍പ്പൂര ഗുളികകള്‍ വെള്ളത്തില്‍ വക്കുക. അത് മുറിയിലോ മറ്റും വെക്കുക. ഇത് കൊതുകുകളെ ഫലപ്രദമായി പ്രതിരോധിക്കും

വിവിധതരം എണ്ണകൾ

സിട്രോനെല്ല, യൂക്കാലിപ്റ്റസ്, ലാവെന്‍ഡര്‍, ടീട്രീ ഓയില്‍ തുടങ്ങിയ അവശ്യ എണ്ണകള്‍ കൊതുകിനെ അകറ്റുന്നു. ഈ എണ്ണകളില്‍ കുറച്ച് തുള്ളി വെള്ളത്തില്‍ ചേര്‍ത്ത് ചുറ്റുപാടും തളിക്കാം

വെളുത്തുള്ളി സ്‌പ്രേ

വെളുത്തുള്ളി ഏതാനും അല്ലി ചതച്ച് ഒരു സ്പ്രേ ബോട്ടിലില്‍ വെള്ളത്തില്‍ കലര്‍ത്തുക. ഇവ കൊതുകുകള്‍ കൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ തളിക്കാവുന്നതാണ്

പുതിനച്ചെടി നടുക

പുതിനച്ചെടി കൊതുകുകളെ അകറ്റുന്നു. ഇത് വീട്ടില്‍ നട്ട് വളര്‍ത്തുന്നത് നല്ലതാണ്

നീം സ്പ്രേ

കൊതുകുകളെ നശിപ്പിക്കാനുള്ള പ്രകൃതിദത്ത കീടനാശിനിയാണ് വേപ്പെണ്ണ. ഒരു സ്പ്രേ ബോട്ടിലില്‍ വെള്ളവും അല്‍പം ലിക്വിഡ് സോപ്പും ചേര്‍ത്ത് വേപ്പെണ്ണ കലര്‍ത്തി ചുറ്റിലും തളിക്കുക