റോസ് ഡേയ്‌ക്കൊരു റോസ് പാക്ക്; വീട്ടിലുണ്ടാക്കാം റോസാപ്പൂ പാക്ക്

വെബ് ഡെസ്ക്

വാലന്റൈന്‍സ് ഡേ വാരാഘോഷം ആഘോഷിക്കുന്ന പ്രണയിതാക്കള്‍ക്ക് ഇന്ന് റോസ് ഡേയാണ്

കാണാന്‍ നല്ല ഭംഗിയുള്ള മണമുള്ള പൂവാണ് റോസ്. എന്നാല്‍ പൂവിനപ്പുറം നമ്മുടെ ചര്‍മത്തിനും റോസ് മികച്ച ഓപ്ഷനാണ്

ചര്‍മം തിളങ്ങുന്നതിന് സഹായിക്കുന്ന റോസ് പാക്കുകളും നിലവിലുണ്ട്. വീട്ടിലും നമുക്ക് റോസ് പാക്കുകളുണ്ടാക്കാം

റോസാപ്പൂവിന്റെ ഇതളുകള്‍, പ്രകൃതിദത്തമായ തേന്‍, റോസ് വാട്ടര്‍ എന്നിവയാണ് പാക്കിന് വേണ്ട പ്രധാന വിഭവങ്ങള്‍

ഫ്രഷ് റോസില്‍നിന്ന് ഇതളുകളെടുക്കുക. ഇത് മൂന്ന്-നാല് മണിക്കൂര്‍ റോസ് വാട്ടറില്‍ കുതിര്‍ത്തുവെക്കുക. തുടര്‍ന്ന് പൊടിച്ചെടുക്കുക

ഈ പേസ്റ്റിലേക്ക് നാല് ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ക്കുക. മിക്‌സ് ചെയ്ത് മുഖത്ത് തേച്ചുപിടിപ്പിക്കുക

ഈ ഫേസ്പാക്ക് 15 മിനുട്ട് മുഖത്ത് തേച്ചുപിടിപ്പിക്കണം. പിന്നീട് കഴുകി ടവ്വല്‍ ഉപയോഗിച്ച് തുടച്ചെടുക്കുക

അതിനുശേഷം ഒലിവ് ഓയിലോ വെളിച്ചെണ്ണയോ ഉപയോഗിച്ച് മുഖം മസാജ് ചെയ്യുക