പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണോ? സമ്മര്‍ദം അകറ്റാം ഈ മാര്‍ഗങ്ങളിലൂടെ

വെബ് ഡെസ്ക്

പരീക്ഷാ ദിവസങ്ങള്‍ അടുത്തെത്തിയിരിക്കുകയാണ്. വിദ്യാര്‍ഥികളെല്ലാം അവസാനഘട്ട തയ്യാറെടുപ്പിലായിരിക്കും

എത്ര പഠിച്ചാലും ഈ സമയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഏറെ സമ്മര്‍ദത്തിലാകാറുണ്ട്

വിദ്യാര്‍ത്ഥികളുടെ പരീക്ഷാ പേടി ഇല്ലാതാക്കി ശാന്തമായും ഏകാഗ്രതയോടെയും പഠിക്കാനുള്ള ചില മാര്‍ഗങ്ങള്‍ ഇതാ

വ്യായാമം

ശാരീരികമായ വ്യായാമം ഈ സമയങ്ങളില്‍ ഉന്മേഷം നല്‍കും. വിദ്യാര്‍ത്ഥികളുടെ മനസിനെയും ശരീരത്തെയും ഉത്തേജിപ്പിക്കാനും അവരുടെ മാനസികാവസ്ഥ ഉയര്‍ത്താനും സമ്മര്‍ദം കുറയ്ക്കാനും പതിവായി വ്യായാമം ശീലമാക്കുക

പഠന ഷെഡ്യൂള്‍ തയ്യാറാക്കുക

വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ പഠന ഷെഡ്യൂള്‍ തയ്യാറാക്കണം. പഠിക്കേണ്ട ഭാഗങ്ങള്‍, സമയം തുടങ്ങിയവ എഴുതി തയ്യാറാക്കി അതിനനുസരിച്ച് പഠിക്കാന്‍ ശ്രമിച്ചാല്‍ എളുപ്പത്തില്‍ പഠിക്കാന്‍ സാധിക്കും

ആവശ്യമായ ഉറക്കം

മതിയായ ഉറക്കം എല്ലാ സമയങ്ങളിലും ആവശ്യമാണ്, പ്രത്യേകിച്ചും പഠന സമയങ്ങളില്‍. സമ്മര്‍ദം ഇല്ലാതാക്കാനും ക്ഷീണം കുറയ്ക്കാനും നല്ല ഉറക്കം ആവശ്യമാണ്

ആരോഗ്യകരമായ ഭക്ഷണം

ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുന്നത് സമ്മര്‍ദത്തെ ചെറുക്കുന്നു