പഠനസമയത്തെ മാനസിക സമ്മർദം ഇല്ലാതാക്കാം; മാർഗങ്ങളിതാ

വെബ് ഡെസ്ക്

പരീക്ഷാ സമയങ്ങളില്‍ പേടിയും മാനസിക സമ്മർദവും വളരെ കൂടുതലായി അനുഭവപ്പെടാറുണ്ട്

എന്നാല്‍ ഏറെ ആശ്വാസത്തോടെ ഇരിക്കേണ്ട സമയം കൂടിയാണിത്. പരീക്ഷാ നന്നായി എഴുതുവാനും വിജയം കൈവരിക്കാനും സമ്മർദമില്ലാതെ പഠിക്കേണ്ടത് അത്യാവശ്യമാണ്

പരീക്ഷാ സമയത്തെ മാനസിക സമ്മർദം കുറയ്ക്കാൻ ചില മാർഗങ്ങള്‍ പരീക്ഷിക്കാം

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക

ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാൻ ശ്രമിക്കുക. പച്ചക്കറികള്‍, പഴങ്ങള്‍, നട്സ് തുടങ്ങിയ ഭക്ഷണങ്ങളും മാനസിക സമ്മർദം കുറയ്ക്കാനും ഓർമശക്തി വർധിപ്പിക്കാനും സഹായിക്കും

വ്യായാമം വർധിപ്പിക്കുക

പരീക്ഷാ സമയങ്ങളില്‍ വ്യായാമം ചെയ്യുന്നത് നല്ലതാണ്. ഇത് തലച്ചോറിലെ എൻഡോർഫിൻസ് പോലുള്ള ഹോർമോണുകള്‍ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു

പഠനത്തില്‍ നിന്ന് മതിയായ ഇടവേള എടുക്കുക

ഇടവേളകളില്ലാതെ പഠിക്കുന്നത് പഠനത്തോട് വിമുഖത ഉണ്ടാക്കാനിടയാക്കും. പഠനത്തിനിടയില്‍ കൃത്യമായ ഇടവേളയെടുക്കുകയും ആ സമയങ്ങളില്‍ റിലാക്സ് ആയിരിക്കാനും ശ്രദ്ധിക്കുക

നന്നായി ഉറങ്ങാൻ ശ്രമിക്കുക

ആവശ്യത്തിന് ഉറക്കം ലഭിച്ചാല്‍ മാത്രമേ നന്നായി പഠിക്കാനും പരീക്ഷ എഴുതാനും സാധിക്കുകയുള്ളു