കുട്ടികളിലെ ആത്മവിശ്വാസം കൂടുതൽ വളർത്താം; ഇക്കാര്യങ്ങള്‍ പരീക്ഷിക്കാം

വെബ് ഡെസ്ക്

കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്ന ഓരോ കാര്യങ്ങളും വീട്ടില്‍നിന്ന് തന്നെ പഠിപ്പിച്ച് തുടങ്ങേണ്ടതുണ്ട്. ആത്മവിശ്വാസമുള്ളവരായി കുട്ടികളെ വളർത്തുമ്പോള്‍ പൊതു സമൂഹത്തില്‍ ഇടപെടാനും കുട്ടികള്‍ക്ക് നല്ല ധൈര്യമുണ്ടാകും

ഇത്തരത്തില്‍ കുട്ടികളില്‍ ആത്മവിശ്വാസം വളർത്തുന്ന ചില മാർഗങ്ങള്‍ പരിശോധിക്കാം

സ്വയം കഴിവില്ലെന്ന തരത്തിലുള്ള സംസാരത്തില്‍നിന്നും പോസിറ്റീവായ കാര്യങ്ങള്‍ സംസാരിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. സ്വന്തം കഴിവുകളെക്കുറിച്ച് സ്വയം പറയാൻ പ്രേരിപ്പിക്കുമ്പോള്‍ കുട്ടികളിലെ ആത്മവിശ്വാസം വർധിക്കുന്നു

കുട്ടികള്‍ക്കു പരിചരണവും വാത്സല്യവും നല്‍കുക. അവരുടെ പരിശ്രമങ്ങളിലും നേട്ടങ്ങളിലും അഭിനന്ദിക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യുക

കൃത്യമായ ലക്ഷ്യബോധ്യമുണ്ടാകാൻ കുട്ടികളെ സഹായിക്കുക. കുട്ടികള്‍ അവരുടെ മാർഗങ്ങള്‍ കണ്ടെത്തുമ്പോള്‍ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുക. പ്രതിബന്ധങ്ങളും പരാജയങ്ങളും അവഗണിച്ച് മുന്നോട്ടുപോകാൻ സഹായിക്കുക

സുഹൃത്തുക്കളെ സൃഷ്ടിക്കാനും സാമൂഹ്യമായ ഇടപെടലുകള്‍ നടത്താനും കുട്ടികളെ പ്രേരിപ്പിക്കുക. അഭിപ്രായപ്രകടനങ്ങള്‍ നടത്താനും അഭിപ്രായരൂപീകരണത്തിനും ഇത് സഹായിക്കുന്നു

അറിവ് നേടുന്നതിനും പഠനത്തിനുമുള്ള അവസരം നല്‍കി കുട്ടികളിലെ ജിജ്ഞാസയെയും താല്പര്യങ്ങളെയും പിന്തുണയ്ക്കുക. പുതിയ കാര്യങ്ങള്‍ പരീക്ഷിക്കുന്നതിനും പിന്തുടരുന്നതിനും പ്രോത്സാഹിപ്പിക്കുക