മനശക്തി മെച്ചപ്പെടുത്തണോ? ഇക്കാര്യങ്ങള്‍ പരിശീലിക്കാം

വെബ് ഡെസ്ക്

മാനസികമായി ശക്തരായിരിക്കുകയെന്നത് നമ്മുടെ ജീവിതത്തിന് അനിവാര്യമാണ്. ജീവിതത്തിൽ പല വെല്ലുവിളികളും ഒരുപാട് സമ്മര്‍ദങ്ങള്‍ ഉണ്ടാകാറുണ്ട്

മനശക്തി വളര്‍ത്താനും നിലനിര്‍ത്താനും സഹായിക്കുന്ന ലളിതവും എന്നാല്‍ ശക്തവുമായ ചില മാര്‍ഗങ്ങള്‍ നോക്കാം

നമ്മുടെ നിയന്ത്രണത്തിന് അതീതമായ കാര്യങ്ങള്‍ ഉപേക്ഷിക്കാന്‍ പഠിക്കുക. നമുക്ക് മാറ്റാന്‍ സാധിക്കാത്ത കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അനാവശ്യ സമ്മര്‍ദവും ഉത്കണ്ഠയുമുണ്ടാക്കുന്നു

നമ്മെ അനാവശ്യമായി വിമര്‍ശിക്കാനും തോല്‍പ്പിക്കാനും ശ്രമിക്കുന്ന പലരും ജീവിതത്തിലുണ്ടാകും. ഇത്തരത്തില്‍ അനാവശ്യമായി ശല്യപ്പെടുത്തുന്നവരെ അവഗണിക്കാന്‍ പഠിക്കുക

മാനസിക ശക്തി വളര്‍ത്തിയെടുക്കുന്നതിനു സമയവും പരിശീലനവും ആവശ്യമാണ്. ശാരീരിക വ്യായാമം പോലെ സ്ഥിരമായ പരിശ്രമവും അര്‍പ്പണബോധവും ഇതിന് ആവശ്യമാണ്. ജീവിതത്തില്‍ തിരിച്ചടികളുണ്ടാകുമ്പോള്‍ കുഴപ്പമില്ലെന്ന് മനസിലാക്കി മുന്നോട്ടുപോകുക

മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യാതിരിക്കുക. ഓരോരുത്തരും വ്യത്യസ്തമാണെന്ന് മനസിലാക്കുകയും സ്വന്തം കഴിവില്‍ വിശ്വാസമുള്ളവരുമാകുക

സമ്മര്‍ദത്തിലിരിക്കുമ്പോഴോ പ്രതികൂല സാഹചര്യങ്ങളിലോ സംയമനം പാലിക്കാന്‍ ശ്രമിക്കുക. ആഴത്തിലുള്ള ശ്വാസോച്ഛാസം, ധ്യാനം, യോഗ എന്നിവ പോലെയുള്ള ശ്രദ്ധാകേന്ദ്രമായ സാങ്കേതിക വിദ്യകള്‍ പരിശീലിക്കുക