റോസ് ചെടി എക്കാലവും പൂക്കൂം, ചില ടിപ്‌സുകള്‍

വെബ് ഡെസ്ക്

പൂന്തോട്ടം മനോഹരമാക്കാന്‍ റോസാ പൂക്കള്‍ക്ക് കഴിയും. കൃത്യമായ പരിചരണം റോസ് ചെടികളെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കും

മണ്ണൊരുക്കാം

ചെടിച്ചട്ടില്‍ വളര്‍ത്തുന്ന റോസ് ചെടികള്‍ക്ക് അനുയോജ്യമായ മണ്ണ് ഒരുക്കേണ്ടതുണ്ട്. മണ്ണും ചകിരിച്ചോറും ജൈവവളവും ചെടികളുടെ വളര്‍ച്ചയ്ക്ക് മികച്ചതാണ്.

ജലസേചനം

അമിതമായി ജലം നല്‍കുന്നത് റോസ് ചെടികള്‍ക്ക് ദോഷം ചെയ്യും. കാലാവസ്ഥയ്ക്ക് അനുകുലമായി വെള്ളം നല്‍കാം.

ചൂടും സാന്ദ്രതയും

മിതമായ സാന്ദ്രതയുള്ള കാലാവസ്ഥയില്‍ റോസ് ചെടികള്‍ നന്നായി പൂവിടും. ഇലകളില്‍ വെള്ളം സ്പ്രേ ചെയ്യുന്നത് നല്ലതാണ്.

സൂര്യപ്രകാശം

സുര്യപ്രകാരം റോസ് ചെടികളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. ദിവസം ആറ് മണിക്കൂറെങ്കിലും പകല്‍ വെളിച്ചം കിട്ടുന്ന രീതിയിലായിരിക്കണം റോസ് ചെടികള്‍ വളര്‍ത്തേണ്ടത്.

താങ്ങുകള്‍ നല്‍കാം

റോസ് ചെടികള്‍ പത്ത് മുതല്‍ 12 അടി വരെ ഉയരത്തില്‍ വളരാം. അതിനാല്‍ ഒടിഞ്ഞുവീഴുന്നത് തടയാന്‍ താങ്ങുകള്‍ നല്‍കുന്നത് നല്ലതാണ്.