നിത്യോപയോഗ സാധനങ്ങളും വീടും വൃത്തിയാക്കേണ്ടത് ഇങ്ങനെ

വെബ് ഡെസ്ക്

ആരോഗ്യകരമായ ജീവിതത്തിന് ചുറ്റുപാടുമുള്ള സ്ഥലങ്ങളും നമ്മൾ ഉപയോഗിക്കുന്ന സാധനങ്ങളും വൃത്തിയാക്കി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഇടയ്ക്കൊക്കെ വൃത്തിയാക്കുമെങ്കിലും നിത്യോപയോഗത്തിന് ഉപയോഗിക്കുന്ന ടൂത്ത്ബ്രഷ്, ബാത്ത് ടവൽസ് തുടങ്ങിയവ ആഴ്ചതോറും വൃത്തിയാക്കണമെന്നാണ് വിദഗ്ധർ പറയുന്നത്

അടുക്കളയിലെ സിങ്കിലെ കറുത്ത കറ, ബാത്ത്‌റൂമിലെ ദുര്‍ഗന്ധം തുടങ്ങിയവയൊക്കെ മിക്ക വീടുകളിലും അനുഭവിക്കുന്ന കാര്യങ്ങളാണ്. വീടിനുള്ളിലെ സാധനങ്ങളും കുളിമുറിയുമെല്ലാം എത്ര ദിവസം കൂടുമ്പോഴാണ് വൃത്തിയാക്കേണ്ടതെന്ന് നോക്കാം

ബെഡ് - ഓരോ ആഴ്ച കൂടുമ്പോഴും

ടൂത്ത്ബ്രഷ് - ഓരോ ആഴ്ചയിലും

ബാത് ടവൽസ് - ആഴ്ച തോറും

ബക്കറ്റുകൾ - ഓരോ മാസത്തിലും

ഫ്രിഡ്ജ് - മാസം തോറും

ടോയ്ലറ്റ്/കുളിമുറി - ഓരോ ദിവസവും

ഷവർ - മാസം തോറും

Andy Hockridge

ഫോൺ സ്ക്രീൻ - ഓരോ ആഴ്ചയിലും

ജീൻസ്‌ - വല്ലപ്പോഴും

ബാത്ത് ടോയ്‌സ് - മാസംതോറും

കമ്പ്യൂട്ടർ കീബോർഡ് - ഓരോ ആഴ്ചയിലും

വെള്ളക്കുപ്പി - ദിവസവും

നിലം - ആഴ്ചതോറും

വാഷിങ് മെഷീൻ - മാസംതോറും

കർട്ടൻ - ഓരോ മൂന്ന് മാസത്തിലും അല്ലെങ്കിൽ ആറ് മാസം കൂടുമ്പോൾ

ചവിട്ടി - ഓരോ മാസത്തിലും

ലൈറ്റ് സ്വിച്ച്/ഡോർ ഹാൻഡിൽസ് - ആഴ്ചതോറും

കിച്ചൻ സിങ്ക് - ദിവസവും