നല്ല സ്വാദുള്ള, നേർത്ത മസാല മസാലദോശ വീട്ടിൽ ഉണ്ടാക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

വെബ് ഡെസ്ക്

പ്രഭാത ഭക്ഷണമായി ദോശ കഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. മസാലദോശകളും നമുക്ക് ഏറെ പ്രിയപ്പെട്ടതാണ്.

കടയിൽ കിട്ടുന്നതുപോലുള്ള നേർത്ത സോഫ്റ്റായ മസാല ദോശ പലപ്പോഴും നമുക്ക് വീട്ടിലുണ്ടാക്കാൻ സാധിക്കാറില്ല.

നല്ല സ്വാദുള്ള, നൈസ് മസാല ദോശകൾ വീട്ടിലുണ്ടാക്കാൻ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കൂ

മസാലദോശയുടെ മാവ് വളരെ കട്ടിയുള്ളതും തീരെ ലൂസായതും ആകാതിരിക്കാൻ ശ്രദ്ധിക്കുക. നല്ല ദോശകൾക്കായി ഇടത്തരം കട്ടിയുള്ള മാവുകൾ തയ്യാറാക്കുക.

ഓവർഫിൽ ചെയ്യാതിരിക്കുക. ദോശയിൽ ധാരാളം ഫില്ലിംഗ് നിറക്കുന്നത് മധ്യഭാഗത്ത് പൊട്ടാൻ ഇടയാക്കും. ഇത് ഒഴിവാക്കാൻ, ആവശ്യമുള്ളത്ര മാത്രം ഫില്ലിംഗ് ചേർക്കുക.

നോൺ സ്റ്റിക്ക് തവ ഉപയോഗിക്കുക. മസാല ദോശ ഉണ്ടാക്കാൻ ഇപ്പോഴും നോൺ സ്റ്റിക്ക് തവ ഉപയോഗിക്കുക. ഇത് ദോശമാവ് ചട്ടിയിൽ ഒട്ടിപ്പിടിക്കുന്നത് തടയും.

ശരിയായ തീയിൽ വേവിക്കുക. കുറഞ്ഞ ഇടത്തരം തീയിൽ മാത്രം ദോശ പാകം ചെയ്യാം. ഉയർന്ന തീയിൽ പാകം ചെയ്യുന്നത് അമിതമായി വേവുന്നതിന് കാരണമാകും.

ദോശ ഉണ്ടാക്കുമ്പോൾ നെയ്യ് ഒഴിക്കാൻ മറക്കരുത്. ഇത് കൂടുതൽ ക്രിസ്പിയും സ്വാദിഷ്ഠവുമായ ദോശ ഉണ്ടാക്കാൻ സഹായിക്കും.