പോക്കറ്റ് മണി സേവിങ്സ് ആക്കാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

വെബ് ഡെസ്ക്

വിദ്യാർഥികള്‍ക്ക് ഏറ്റവും കൂടുതൽ പണം ആവശ്യമായി വരുന്ന സമയമാണ് കോളേജ് പഠനകാലം. വീട്ടിൽ നിന്ന് കിട്ടുന്ന പണത്തിന് പുറമെ പഠനത്തിനൊപ്പം ചെറിയ ജോലികൾ ചെയ്തും പണം സമ്പാദിക്കുന്നവരുണ്ട്.

കൃത്യമായ പ്ലാനിങ് ഇല്ലാത്തത് കൊണ്ടുമാത്രം നമ്മുടെ കയ്യിലുള്ള പണം വെറുതെ പാഴായിപ്പോകാറുണ്ട്. ഉപരിപഠനത്തിനോ ഭാവിക്കോ വേണ്ടി എന്തെങ്കിലും സ്വരുക്കൂട്ടി വയ്ക്കാൻ പലപ്പോഴും കഴിയാറില്ല.

വീട് വിട്ട് ദൂരയെവിടെയെങ്കിലും താമസിച്ച് പഠിക്കുമ്പോഴും മറ്റുമാണ് പണം കൃത്യമായി ചിലവഴിക്കാൻ സാധിക്കാത്തതിന്റെ വിഷമം മനസിലാക്കുക. പണം വ്യക്തമായ പ്ലാനിങ്ങോടെ ചിലവഴിച്ച് പഠിച്ചാൽ അത് പിൽക്കാലത്ത് ഉപകാരപ്പെടും.

പഠനകാലത്ത് പണം കൃത്യമായി ചിലവഴിക്കാനും സ്വരൂപിച്ച് വയ്ക്കാനും ചില നുറുങ്ങുവിദ്യകൾ ഇതാ

കൃത്യമായ ബജറ്റ്‌ ഉണ്ടാക്കുക : നിങ്ങളുടെ മാസവരുമാനം, ഒരു മാസത്തേക്ക് സാധാരണ ഗതിയിൽ വരുന്ന ചെലവ് എന്നിവ വച്ച് കൃത്യമായ ഒരു ബജറ്റ്‌ ഉണ്ടാക്കുക. ഇതിനനുസരിച്ച് മുന്നോട്ട് നീങ്ങിയാൽ അധിക ചെലവ് കുറയ്ക്കാം.

ചെലവുകൾ കുറിച്ച് വയ്ക്കുക : ആപ്പുകളോ സ്പ്രെഡ്ഷീറ്റുകളോ വെച്ച് ചെലവ് വിവരങ്ങൾ കൃത്യമായി സൂക്ഷിക്കുക. എന്നാൽ നിങ്ങൾ ചെലവുകളുടെ പാറ്റേണുകൾ തിരിച്ചറിയാൻ സാധിക്കുകയും എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്ന് കൃത്യമായി പ്ലാൻ ചെയ്യുകയും ചെയ്യാം

എമർജൻസി ഫണ്ട് കരുതി വയ്ക്കുക : അപ്രതീക്ഷിത സാഹചര്യങ്ങളുണ്ടായാൽ ഉപയോഗിക്കാനായി ഒരു എമർജൻസി ഫണ്ട് എപ്പോഴും കരുതി വയ്ക്കുക. ഇത് പെട്ടെന്നുണ്ടായ ബുദ്ധിമുട്ടുകൾ നിങ്ങളുടെ ദൈനം ദിന ജീവിതത്തെ ബാധിക്കാതെ നോക്കും.

അനാവശ്യമായ കടങ്ങൾ ഒഴിവാക്കുക : അനാവശ്യമായ കടങ്ങൾ വരുത്തിവയ്ക്കാതിരിക്കുക. ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ ജാഗ്രത പാലിക്കുക.

ഭാവിയിലേക്ക് ശേഖരിക്കുക : ഒരോ മാസവും ചെറിയ തുക വീതമെങ്കിലും സ്വരൂപിക്കുക. ഭാവിയിൽ അത് വലിയ സംഖ്യയാകുമ്പോൾ നമുക്ക് വേണ്ട രീതിയിൽ ഉപയോഗിക്കാം. സേവിങ്സ് അക്കൗണ്ടുകള്‍ തുടങ്ങിയാൽ പലിശ പോലുള്ള കാര്യങ്ങളും ഉപയോഗപ്പെടുത്താം.