കുട്ടികളെ മിടുക്കരാക്കാം; വഴികൾ ഏറെയുണ്ട്

വെബ് ഡെസ്ക്

കുട്ടികൾ സംസാരിക്കുന്നത് കേൾക്കാൻ ഇഷ്ടമുള്ളവരാണ് എല്ലാവരും. കുട്ടികളുടെ സംസാരത്തിൽ നിന്നും തന്നെ അവർ മിടുക്കരാണോ എന്ന് മനസിലാകും

അത്തരത്തിൽ കുട്ടികളെ മിടുക്കരാക്കാനും അവരുടെ സംസാരം കുറച്ച് കൂടി മെച്ചപ്പെടുത്താനും സഹായിക്കുന്ന ചില മാർഗങ്ങൾ പരിശോധിക്കാം

കുട്ടികൾ സംസാരിക്കുന്നത് ആത്മവിശ്വാസത്തോടെയാണെന്ന് ഉറപ്പാക്കുക. മാത്രവുമല്ല, നന്ദി, ക്ഷമിക്കണം തുടങ്ങിയ വാക്കുകൾ പഠിപ്പിക്കുകയും അവ എവിടെ ഉപയോഗിക്കണമെന്ന് മനസിലാക്കുകയും ചെയ്യുക

കുട്ടികളെ ചോദ്യം ചോദിക്കുന്നവരാക്കുക. സംശയമുള്ളപ്പോൾ കൃത്യമായി ചോദിച്ച് മനസിലാക്കുക. ഇങ്ങനെ വരുമ്പോൾ കാര്യങ്ങൾ പറയാനുള്ള ആത്മവിശ്വാസം കുട്ടികളിലുണ്ടാകും

വിവിധ വിഷയങ്ങളെക്കുറിച്ച് അറിവുള്ളവരാക്കുക. ഇത്തരത്തിൽ ജീവിതത്തിലെ പല വിഷയങ്ങളെക്കുറിച്ച് അറിവ് നേടുന്നതിലൂടെ സംസാരശേഷി വർധിക്കുന്നു

മറ്റുള്ളവരെ ശ്രദ്ധിക്കാൻ പഠിപ്പിക്കുക. മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കുന്നതിലൂടെ മറുപടി എങ്ങനെ പറയണമെന്ന കൃത്യമായ ധാരണയുണ്ടാകും. ഇതിലൂടെ മികച്ച മറുപടി നൽകാൻ സാധിക്കും

അറിയാത്ത വിഷയങ്ങൾ അറിയില്ലെന്ന് സമ്മതിച്ച് പഠിക്കാൻ തയ്യാറാകുക. ഇങ്ങനെ വരുമ്പോൾ പഠിക്കാനുള്ള ഇച്ഛാശക്തി വർധിക്കും