മുപ്പത് വയസ് കഴിഞ്ഞോ? ആരോഗ്യം സംരക്ഷിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

വെബ് ഡെസ്ക്

സാധാരണയായി കേട്ടുവരുന്ന പല്ലവിയാണ്, '30 കഴിഞ്ഞാൽ ആരോഗ്യത്തിൽ കരുതൽവേണം' എന്നത്. സംഭവം കാര്യമാണ് ജോലിത്തിരക്കിലും ജീവിതം മുന്നോട്ടെത്തിക്കാൻ തിരക്കിട്ടോടുന്ന സമയങ്ങളിൽ ആരോഗ്യം നോക്കാൻ മറന്നു പോകുന്നവരാണ് ഭൂരിഭാഗവും

അസന്തുലിതവും ചിട്ടയില്ലാത്തതുമായ ഭക്ഷണ രീതിയാണ് ഇന്നത്തെ പല ജീവിതശൈലീരോഗങ്ങളുടെയും പ്രധാന കാരണം. മുൻപൊക്കെ മധ്യവയസ് കഴിഞ്ഞവരെയാണ് അസുഖങ്ങൾ കൂടുതാലായി ബാധിച്ചിരുന്നതെങ്കിൽ ഇന്നത് യുവത്വത്തെയും കീഴടക്കിയിരിക്കുകയാണ്

മുപ്പത് വയസ്സ് കഴിയുന്നതോടെ ഡയറ്റിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്. നീണ്ട കാലം ശരീരം ആരോഗ്യത്തോടെ നിലനിർത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ദിവസവും രാവിലെ ചെറു ചൂടുവെള്ളത്തിൽ നാരങ്ങാനീരു പിഴിഞ്ഞു കുടിക്കാം. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ദഹനം സുഗമമാക്കാനും സഹായിക്കും

കൃതമായ ഇടവേളകളിൽ മെഡിക്കല്‍ ചെക്കപ്പുകൾ നടത്തണം. സമയത്ത് അസുഖങ്ങൾ കണ്ടെത്തുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഗുരുതരമാകുന്നതിന് മുൻപ് അവയെ തടുക്കാൻ സഹായിക്കും

കൃത്യമായ വ്യായാമം ആരോഗ്യമുള്ള ശരീരത്തെ നിലനിർത്താൻ സഹായിക്കും. ദിവസവും കുറച്ചു നേരമെങ്കിലും വ്യായാമത്തിനായി മാറ്റി വയ്ക്കണം. വ്യായാമത്തിനായി ഫ്രീ സ്റ്റൈൽ ഡാൻസിങ്, സൂംബ, നീന്തൽ, സൈക്ലിങ്, ഫിറ്റ്നസ് ക്ലാസ് എന്നിവയിൽ ഏർപ്പെടാവുന്നതാണ്

സ്ഥിരമായി ജങ്ക് ഫുഡ് കഴിക്കുന്നതും വറുത്തതും പൊരിച്ചതുമെല്ലാം ആഹാരക്രമത്തിൽ ധാരാളമായി ഉൾപ്പെടുത്തുന്നതിലൂടെ വിവിധ രോഗങ്ങളെ ക്ഷണിച്ച് വരുത്തും. അതിനാൽ വിറ്റാമിൻ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കാൻ ശ്രദ്ധിക്കണം. ഇലക്കറികൾ, ബീൻസ്, ഉരുളക്കിഴങ്ങ്, സാൽമൺ, ഓട്സ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം

ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ മിതമായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. ദിവസവും കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉറങ്ങണം. മുപ്പത്ത് വയസ് കഴിഞ്ഞവർ ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം

ബ്രസ്റ്റ് കാൻസർ, സെര്‍വിക്കല്‍ കാൻസർ എന്നീ രോഗങ്ങൾ ആദ്യംതന്നെ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. അതിനായി ചെക്കപ്പിനോടൊപ്പം സ്ക്രീനിങ്ങും നടത്താൻ ശ്രദ്ധിക്കണം

പ്രായം കൂടുംതോറും എല്ലുകളുടെ ആരോഗ്യം കുറയാൻ സാധ്യതയുണ്ട്. അതിനാൽ കാൽസ്യവും വിറ്റാമിൻ ഡിയും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. ഒപ്പം, എല്ലുകളുടെ ആരോഗ്യം ഉറപ്പ് വരുത്താനായി കൃത്യമായ ടെസ്റ്റുകളും നടത്തണം

സമ്മർദ്ദങ്ങളും പിരിമുറുക്കവും അകറ്റാം കഴിവതും ഇഷ്ടപ്പെട്ട ജോലികളിലോ ഹോബികളിൽ ഏർപ്പെടുകയോ ചെയ്യാം, അല്ലെങ്കിൽ പ്രിയപ്പെട്ടവരുമായി സമയം ചിലവഴിക്കുന്നതിലൂടെ സന്തോഷമായി ഇരിക്കാനാകും. സമ്മർദ്ദവും പിരിമുറുക്കവും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും

എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കണം. രോഗങ്ങൾ തിരിച്ചറിഞ്ഞ് ആവശ്യമായ പരിചരണവും ചികിത്സയും നേടേണ്ടത് അത്യാവശ്യമാണ്

മനസിനെ ശാന്തമാക്കാൻ യോഗ, ധ്യാനം, എന്നിവ ശീലമാക്കാം. മനസിന്റെ ആരോഗ്യം നിലനിർത്തേണ്ടത് ശരീരത്തിന്റെ ആരോഗ്യം എന്നപോലെ പ്രാധാന്യമുള്ളതാണ്