മുടിക്ക് കട്ടി കൂടുതൽ തോന്നിക്കണോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

വെബ് ഡെസ്ക്

ആരോഗ്യമുള്ള മുടി പോലെ പ്രധാനപ്പെട്ടതാണ് കട്ടിയുള്ള മുടിയും

Matteo Scarpellini/IMAXTREE.com

മുടിയ്ക്ക് ഉള്ള് തോന്നിക്കാനായി ഏറെ പരീക്ഷണങ്ങൾ ചെയ്യുന്നവരാണ് നമ്മൾ മിക്കവരും

എന്നാൽ കുറഞ്ഞ സമയം കൊണ്ട് മുടിയുടെ കട്ടി വർധിച്ചതായി തോന്നാനായി ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും

മുടി വകച്ചിൽ വേണ്ട

ഇനിമുതൽ മുടി വകച്ചിലെടുക്കുന്നത് ഒഴിവാക്കാം. അലസമായി മുടി ഇടുന്നത് മുടിക്ക്‌ ഉള്ള് തോന്നിക്കാൻ സഹായിക്കും

ബ്ലോ ഡ്രൈ

ചുരുണ്ട ബ്രഷ് ഉപയോഗിച്ച് മുടി ചീകി കൊണ്ട് ഡ്രയർ ഉപയോഗിച്ച് മുടിക്ക്‌ ചെറുതായി ചൂട് നൽകാം. ഇതുവഴി മുടിയുടെ കട്ടി വർധിപ്പിച്ചതായി തോന്നിപ്പിക്കാം

മുടി പുറകിലേയ്ക്ക് ചീകാം

വീതി കൂടിയ പല്ലുള്ള ചീർപ്പ് ഉപയോഗിച്ച് ഇത് ചെയ്യാം. മുടി ഓരോ ഭാഗമായി തിരിച്ച ശേഷം ചീർപ്പ് ഉപയോഗിച്ച് മുടിയുടെ അറ്റത്ത് നിന്ന് താഴേയ്ക്ക് ചീകാം. ഇങ്ങനെ ചെയ്യുന്നത് മുടിക്ക്‌ കട്ടി കൂടുതൽ തോന്നിക്കും

മുടി ചുരുട്ടാം

ചുരുണ്ട മുടിയിഴകൾക്ക് നല്ല ഉള്ള് തോന്നിക്കും. ഹെയർ കേളിംഗ് മെഷീൻ ഉപയോഗിച്ച് മുടി ചുരുട്ടാം.

മുടി വെട്ടി വൃത്തിയാക്കാം

കട്ടി കുറഞ്ഞ് വാല് പോലെ നീണ്ടു കിടക്കുന്ന മുടിയിഴകൾ വെട്ടി മാറ്റാം. ലയറോ ഫെതറോ രീതിയിൽ മുടി മുറിക്കുന്നത് മുടിയ്ക്ക് ഉള്ളു തോന്നിപ്പിക്കും