വീട്ടിൽ വെറുതെയിരിക്കുകയാണോ? ബോറടി മാറ്റാൻ ഇതാ ചില വഴികൾ

വെബ് ഡെസ്ക്

ബോറടി മാറ്റാൻ എന്തുചെയ്യുമെന്ന് ആലോചിച്ച് തലപുകയ്ക്കുകയാണോ? എങ്കിൽ ഇതാ ചില ആശയങ്ങൾ. ഏറെക്കാലമായി വായിക്കാൻ ഉദ്ദേശിച്ചിരുന്ന ഒരു പുസ്തകമോ മാസികയോ കയ്യിലെടുക്കൂ. ഡിജിറ്റൽ ലോകത്തുനിന്ന് മാറി പുതിയ ശീലം വളർത്തിയെടുക്കൂ

കുടുംബാംഗങ്ങളെയോ കൂട്ടുകാരെയോ കൂട്ടി ബോർഡ് ഗെയിമുകള്‍ കളിക്കാം. സമയം രസകരമായി ചിലവഴിക്കാനും ബന്ധങ്ങൾ ശക്തിപ്പെടുത്താനുമുള്ള ഒരു നല്ല മാർഗമാണിത്

ഒഴിവ് നേരങ്ങളിൽ വീട് വൃത്തിയാക്കുകയും ക്രമീകരിക്കുകയും ചെയ്യാം. അലമാരകൾ വൃത്തിയാക്കുകയും ഫർണിച്ചറുകൾ പുനഃക്രമീകരിക്കുകയും ചെയ്യാം. അലോങ്കോലമായ ഡ്രോയറുകൾ വൃത്തിയാക്കാൻ ഒഴിവസമയം ചെലവഴിക്കൂ

പുതിയതായി എന്തെങ്കിലും പാചകം ചെയ്യാം. പാചകക്കുറിപ്പുകൾ നോക്കി പുതിയ ഭക്ഷണങ്ങൾ തയ്യാറാക്കാം. ബേക്ക് ചെയ്യാം. രുചികരമായ ഭക്ഷണങ്ങൾ തയ്യാറാക്കുന്നത് ഇപ്പോഴും മനസിന് സന്തോഷം നൽകും

ചിത്രം വരയ്ക്കുകയോ പെയിന്റ് ചെയ്യുകയോ ചെയ്യാം. നിങ്ങൾക്ക് ഈ മേഖലയിൽ കഴിവുകൾ ഉണ്ടെങ്കിൽ അത് വളർത്താം. എന്തെങ്കിലും കലാപരമായി ചെയ്യുന്നത് സമയം കളയാനുള്ള നല്ല മാർഗമാണ്

വ്യായാമം ചെയ്യാം. യോഗ, സ്ട്രെച്ചിങ്, പുഷ് അപ്പുകൾ, സ്ക്വാട്ടുകൾ പോലുള്ള ബോഡി വെയ്റ്റ് വ്യായാമങ്ങൾ ചെയ്യാം. ഫിറ്റ്നസ് നിലനിർത്താനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഇത് സഹായിക്കും

ജേർണലുകൾ തയ്യാറാക്കാം. സ്വന്തം ചിന്തകൾ ക്രമീകരിക്കുകയും കുറിച്ചുവെക്കുകയും ചെയ്യാം. സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും കത്തുകളെഎഴുതാം. നിങ്ങളുടെ അനുഭവങ്ങളും പുതിയ ആശയങ്ങളും കുറിച്ചുവെക്കാം

പ്രിയപ്പെട്ടവരുമായി നല്ല സമയം ചെലവഴിക്കുക. സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ഒഴിവസമയങ്ങൾ ഉപയോഗിക്കാം. ബന്ധങ്ങൾ പുതുക്കുക. പുതിയ ബന്ധങ്ങളുണ്ടാക്കുക